യുവതി സ്വർണം കവരുന്നു/ സിസിടിവി ദൃശ്യം 
Kerala

സെയിൽസ് മാൻ മാറിയ തക്കത്തിന് രണ്ട് സ്വർണമാലകൾ ബാ​ഗിലാക്കി; മൂന്നു പവൻ കവർന്ന് യുവതി; പരാതി

സ്വർണം വാങ്ങാൻ എന്ന വ്യാജേന എത്തിയ യുവതി സെയിൽസ് മാൻ മാറിയ തക്കത്തിന് മാല കൈക്കലാക്കുകയായിരുന്നുയുവതി സ്വർണം കവരുന്നു/ സിസിടിവി ദൃശ്യം

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം;സ്വർണക്കടയിൽ എത്തി മൂന്ന് പവന്റെ മാലകൾ കവർന്ന് യുവതി. മലപ്പുറം ചെമ്മാടാണ് സംഭവമുണ്ടായത്. സ്വർണം വാങ്ങാൻ എന്ന വ്യാജേന എത്തിയ യുവതി സെയിൽസ് മാൻ മാറിയ തക്കത്തിന് മാല കൈക്കലാക്കുകയായിരുന്നു. സംഭവത്തിൽ കടയുടമ പൊലീസിൽ പരാതി നൽകി. 

വ്യാഴാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. നിരവധി മാലകളുടെ മോഡലുകൾ സെയിൽസ്മാൻ എടുത്തുകൊണ്ടുവരുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇത്തരത്തിൽ മാലകൾ എടുക്കാൻ സെയിൽസ്മാൻ മാറിയ തക്കത്തിന് രണ്ട് സ്വർണമാലകൾ കൈക്കലാക്കുകയായിരുന്നു. തുടർന്ന് കയ്യിൽ കരുതിയ ബാഗിലേക്ക് സ്വർണമാല മാറ്റി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

മോഷണത്തിന് ശേഷം സ്വർണം വാങ്ങാതെ യുവതി ജ്വല്ലറിയിൽ നിന്നു മടങ്ങുകയായിരുന്നു. യുവതി പോയശേഷം നടത്തിയ പരിശോധനയിലാണ് ഒന്നരപ്പവന്റെ രണ്ടു സ്വർണമാലകൾ കാണാനില്ലെന്നു അറിയുന്നത്. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവതിയാണു മാല മോഷ്ടിച്ചതെന്ന് വ്യക്തമായത്. ജ്വല്ലറി ഉടമകൾ തിരൂരങ്ങാടി പൊലീസിൽ പരാതി നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര്‍ ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും