പ്രതീകാത്മക ചിത്രം 
Kerala

വീട്ടമ്മയെ കെട്ടിയിട്ട് സ്വർണം കവർന്ന സംഭവം; ദുരൂഹതയെന്ന് പൊലീസ്

വീട്ടുകാരുടെ മൊഴിയിൽ സംശയമെന്ന് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: മല്ലപ്പള്ളിയിൽ വീട്ടമ്മയെ കെട്ടിയിട്ട് അലമാരയിൽ നിന്നും സ്വർണം കവർന്ന സംഭവത്തിൽ ദുരൂഹത. വായ്‌പൂർ സ്വദേശി അച്യുതന്റെ ഭാര്യ ഷീലയെ കള്ളന്മാർ കസേരയിൽ കെട്ടിയിട്ട ശേഷം സ്വർണം കവർന്നു എന്നാണ് പരാതി. ചൊവ്വാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം.

പുറത്തുപോയി വന്ന അച്യുതൻ തിരിച്ചു വരുമ്പോൾ ഭാര്യയെ ബന്ധിച്ച നിലയിലായിരുന്നു. ഇവരുടെ മുഖത്ത് മുളകു‌ പൊടിയും വിതറിയിരുന്നതായി പൊലീസ് അറിയിച്ചു.

തുടർന്ന് ഷീലയെ വൈദ്യ പരിശോധനയ്‌ക്ക് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വിരലടയാള വിദ​ഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. എന്നാൽ വീട്ടുകരുടെ മൊഴിയിൽ സംശയമുള്ളതായി പെരുമ്പെട്ടി പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം