സരിത  ടിവി ദൃശ്യം
Kerala

യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു; ആക്രമണം ആസൂത്രിതമെന്ന് പൊലീസ്

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് സരിത മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം ചെങ്കോട്ടു കോണത്ത് സുഹൃത്ത് തീ കൊളുത്തിയ യുവതി മരിച്ചു. ചികിത്സയില്‍ കഴിഞ്ഞിരുന്ന പൗഡിക്കോണം സ്വദേശി സരിത (46)യാണ് മരിച്ചത്. ഇന്നലെയാണ് സുഹൃത്തായ ബിനു സരിതയ്ക്ക് മേല്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയത്.

വീട്ടില്‍ നിന്നും വിളിച്ചിറക്കിയായിരുന്നു അക്രമം. 80 ശതമാനത്തോളം പൊള്ളലേറ്റ സരിത, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. യുവതിയെ തീ കൊളുത്തുന്നതിനിടെ ബിനുവിനും പൊള്ളലേറ്റു. തുടര്‍ന്ന് ഇയാള്‍ കിണറ്റില്‍ ചാടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴക്കൂട്ടത്തുനിന്നെത്തിയ അഗ്നിശമനസേനാംഗങ്ങള്‍ കിണറ്റിലിറങ്ങിയാണ് ബിനുവിനെ പുറത്തെടുത്തത്. ഇയാള്‍ക്ക് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ബിനുവിന്റെ സ്‌കൂട്ടറില്‍നിന്നും വെട്ടുകത്തിയും മുളകുപൊടിയും കണ്ടെടുത്തു. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് കേസെടുത്തു.

സരിതയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ബിനു എത്തിയത് ആസൂത്രിതമായാണെന്ന് പൊലീസ് സൂചിപ്പിച്ചു. കന്നാസിൽ നിറച്ച പെട്രോളിനു പുറമേ, വെട്ടുകത്തിയും മുളകുപൊടിയുമെല്ലാം സ്കൂട്ടറിലുണ്ടായിരുന്നു. പെട്രോൾ ഒഴിച്ചു തീ കത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടാൽ വെട്ടുകത്തി പ്രയോഗിക്കാമെന്നും ആരെങ്കിലും തടയാൻ ശ്രമിച്ചാൽ മുളകുപൊടി എറിയാമെന്നും ലക്ഷ്യമിട്ടതായി പൊലീസ് സംശയിക്കുന്നു. അക്രമത്തിലേക്കു നയിച്ച തർക്കമെന്തെന്ന് അന്വേഷിച്ചു വരുന്നതായി പൊലീസ് സൂചിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 524 Lottery result

അവളെ അവർ മാനസികമായി പീഡിപ്പിച്ചിരുന്നു, പിന്നില്‍ കരുത്തര്‍; സുശാന്തിനെക്കുറിച്ച് സംസാരിച്ച് ജൂണ്‍ 14 ന് തന്നെ ജീവനൊടുക്കി: സഹോദരന്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് പ്രണയപ്പക; പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി

SCROLL FOR NEXT