കുണ്ടറയില്‍ യുവതി തീകൊളുത്തി മരിച്ചനിലയില്‍, ടിവി ദൃശ്യം 
Kerala

കുണ്ടറയില്‍ റോഡരികില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; അന്വേഷണം

കുണ്ടറയില്‍ യുവതിയെ റോഡരികില്‍ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കുണ്ടറയില്‍ യുവതിയെ റോഡരികില്‍ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി. പടപ്പക്കര സ്വദേശി സൂര്യയാണ് (23) മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ആള്‍തിരക്ക് കുറഞ്ഞ ഇടവഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിന് ദൃക്‌സാക്ഷികള്‍ ഇല്ലാത്തത് കൊണ്ട് എവിടെ നിന്നാണ് യുവതി വന്നത്?, യുവതി ആരാണ്? തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് ആദ്യം അന്വേഷിച്ചത്.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രധാന റോഡില്‍ നിന്ന് സൂര്യ ആള്‍തിരക്ക് കുറഞ്ഞ റോഡിലേക്ക് തിരിയുന്നത് പതിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് സൂര്യയാണെന്ന് തിരിച്ചറിഞ്ഞത്. 

മൃതദേഹത്തിന് അരികില്‍ നിന്ന് കണ്ടെത്തിയ തീപ്പെട്ടിയും തീകൊളുത്താന്‍ ഉപയോഗിച്ച തിന്നറും ബാഗും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൂര്യയെ തിരിച്ചറിഞ്ഞത്. പ്രദേശത്തെ കടയില്‍ നിന്ന് വാങ്ങിയ തീപ്പെട്ടിയും തിന്നറുമാണ് തീകൊളുത്താന്‍ ഉപയോഗിച്ചത്. യുവതി മരിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. എന്താണ് ഇങ്ങനെയൊരു കൃത്യം ചെയ്യാന്‍ യുവതിയെ പ്രേരിപ്പിച്ച ഘടകം എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. യുവതിയുടെ അമ്മ ജീവിച്ചിരിപ്പില്ല. അച്ഛന്‍ പാലിയേറ്റീവ് കെയറിലാണ്. ദമ്പതികളുടെ ഏകമകള്‍ ആണ് സൂര്യ. കുടുംബത്തിന് വെളിയിലുള്ള ഏതെങ്കിലും പ്രശ്‌നം മരണത്തിലേക്ക് നയിച്ചിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT