ഷീല 
Kerala

നായ കുറുകെ ചാടി, വണ്ടി മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു, യാത്രക്കാർ രക്ഷപ്പെട്ടു

ഭർത്താവ് തോമസ് മരിച്ചതിനെ തുടർന്ന് കുടുംബം പുലർത്താൻ വേണ്ടിയാണ് ഷീല ഓട്ടോ ഡ്രൈവറായത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ; തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് വെട്ടിച്ച ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു. അരൂർ ചന്തിരൂർ വട്ടേഴത്ത് ഷീല (42) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലു മണിക്ക് ചന്തിരൂർ പഴയ പാലത്തിനു സമീപമായിരുന്നു അപകടമുണ്ടായത്. 

യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു

നായ കുറുകെ ചാടിപ്പോൾ വണ്ടി വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയിൽ നിന്നു തെറിച്ചുപോയ ഷീല തലയടിച്ചാണ് വീണത്. ​ഗുരുതരമായി പരുക്കേറ്റ ഇവരെ ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. 

കാക്കി അണിഞ്ഞത് ഭർത്താവിന്റെ മരണശേഷം

ഭർത്താവ് തോമസ് മരിച്ചതിനെ തുടർന്ന് കുടുംബം പുലർത്താൻ വേണ്ടിയാണ് ഷീല ഓട്ടോ ഡ്രൈവറായത്. ചന്തിരൂർ പാലം ഓട്ടോ സ്റ്റാൻഡിലെ ഏക വനിതാ ഡ്രൈവറാണ്. ലെവിൻ തോമസ് ലെഹ്നാ തോമസ് എന്നിവർ മക്കളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

SCROLL FOR NEXT