പി സതീദേവി 
Kerala

സിനിമയിലേപ്പോലെ സീരിയലിലും; വനിതകളുടെ പരാതി പരിഹരിക്കാൻ സമിതി 

സീരിയൽ രംഗത്തെ വനിതകൾക്കു നിർഭയമായി ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കുക ലക്ഷ്യം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിനിമാ രംഗത്തുള്ളതുപോലെ സീരിയൽ രംഗത്തും വനിതകളുടെ പരാതി പരിഹരിക്കാൻ സമിതി രൂപീകരിക്കുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി. നടിമാരും സാങ്കേതികപ്രവർത്തകരുമടക്കമുള്ള സീരിയൽ രംഗത്തെ വനിതകൾക്കു നിർഭയമായി ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് സതീദേവി പറഞ്ഞു. കൊച്ചിയിൽ വനിതാ കമ്മിഷന്റെ സ്ഥിരം കൗൺസലിങ് കേന്ദ്രം സ്ഥാപിക്കുമെനന്ും അവർ അറിയിച്ചു. 

തിരുവനന്തപുരം കഴിഞ്ഞാൽ വനിതാ കമ്മിഷനു ഏറ്റവും കൂടുതൽ പരാതികൾ ലഭിക്കുന്നത് എറണാകുളം ജില്ലയിൽ നിന്നാണെന്ന് സതീദേവി പറഞ്ഞു. തൊഴിലിടങ്ങളിൽ വനിതകൾക്കായുള്ള പരാതി പരിഹാര സംവിധാനം പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും സമൂഹമാധ്യമങ്ങളിലൂടെയുള്ള ദുരുപയോഗം സംബന്ധിച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുമെന്നും അധ്യക്ഷ കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ