കാട്ടാനയുടെ ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യം, സ്ക്രീൻഷോട്ട് 
Kerala

തോട്ടത്തില്‍ പണിക്ക് പോകുന്നവഴി കൂട്ടത്തോടെ പാഞ്ഞടുത്തു; കാട്ടാനയുടെ ആക്രമണത്തില്‍ തൊഴിലാളി മരിച്ചു

ഇടുക്കി പൂപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി പൂപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു. പന്നിയാര്‍ എസ്റ്റേറ്റിലെ പരിമളമാണ് മരിച്ചത്.

ഇന്ന് രാവിലെ 7.45 ഓടേയാണ് സംഭവം. തോട്ടത്തില്‍ പണിയെടുക്കാന്‍ പോകുന്ന സമയത്താണ് കാട്ടാന പരിമളത്തിന് നേരെ പാഞ്ഞടുത്തത്. പ്രദേശത്ത് തമ്പടിച്ചിരുന്ന ആറോളം കാട്ടാനകളില്‍ ഒന്നാണ് പരിമളത്തെ ആക്രമിച്ചത്.

മറ്റു തൊഴിലാളികള്‍ക്കൊപ്പമാണ് പരിമള തോട്ടത്തില്‍ പണിക്ക് പോയത്. ഇവരെ കണ്ടതോടെ കാട്ടാനക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നു. ഇതില്‍ ഒരു കാട്ടാനയാണ് പരിമളത്തെ ആക്രമിച്ചത്. മറ്റു തൊഴിലാളികള്‍ പരിമളത്തെ ആക്രമിക്കുന്നത് കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. തോട്ടം തൊഴിലാളികള്‍ ഒച്ചവെച്ചതിനെ തുടര്‍ന്നാണ് കാട്ടാനക്കൂട്ടത്തെ തുരത്താന്‍ കഴിഞ്ഞത്.

ഗുരുതരമായി പരിക്കേറ്റ പരിമളത്തെ ആദ്യം രാജകുമാരിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ് എത്തിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT