abraham alappuzha file
Kerala

കൊമ്പ് മുറിക്കുന്നതിനിടെ മരത്തടി പിളര്‍ന്നു; കയര്‍ ശരീരത്തില്‍ കുരുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം

ശരീരവും മരത്തടിയും ചേര്‍ത്ത് ബന്ധിച്ച കയര്‍ ശരീരത്തില്‍ മുറുകിയാണ് എബ്രഹാം മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ഒടിഞ്ഞുതൂങ്ങിയ മരക്കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം. കാട്ടൂര്‍ പള്ളുരുത്തിയില്‍ എബ്രഹാം (46) ആണ് മരിച്ചത്. കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ മരത്തടി രണ്ടായി പിളര്‍ന്നതാണ് അപകടത്തിന് ഇടയാക്കിയത്. ശരീരവും മരത്തടിയും ചേര്‍ത്ത് ബന്ധിച്ച കയര്‍ ശരീരത്തില്‍ മുറുകിയാണ് എബ്രഹാം മരിച്ചത്.

ഞായറാഴ്ച രാവിലെ പത്തോടെയാണ് അപകടം. കാട്ടൂര്‍ കണ്ടനാട് മാര്‍ഷന്റെ പുരയിടത്തിലെ അക്കേഷ്യയുടെ കൊമ്പായിരുന്നു മുറിച്ച് മാറ്റിയിരുന്നത്. മരത്തടിയില്‍ കമ്പുകെട്ടി അതില്‍ ഇരുന്ന് ആയിരുന്നു കൊമ്പ് മുറിച്ചത്. സുരക്ഷ ഉറപ്പിക്കാന്‍ ശരീരവും മരത്തടിയും ചേര്‍ത്ത് കയറുമായി ബന്ധിച്ചിരുന്നു. കട്ടര്‍ ഉപയോഗിച്ച് കൊമ്പ് മുറിക്കുന്നതിനിടെ ഭാരം മൂലം തടി രണ്ടായി പിളരുകയായിരുന്നു. ഇതോടെ കയര്‍ ശരീരത്തില്‍ മുറുകി എബ്രഹാം മരത്തില്‍ അമരുകയായിരുന്നു. സഹായികള്‍ വടം മുറിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഒരുമണിക്കൂറോളം മുകളില്‍ കുടുങ്ങിയ എബ്രഹാമിനെ ആലപ്പുഴയില്‍നിന്ന് ഫയ‍ർഫോഴ്സ് എത്തി വലകെട്ടിയാണ് താഴെയിറക്കിയത്. തുടര്‍ന്ന് ചെട്ടികാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആ ശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ: റോണിയ. അച്ഛന്‍: പരേതനായ ഭസ്സള്‍. അമ്മ: ജോണമ്മ. സംസ്‌കാരം തിങ്കളാഴ്ച 10-ന് കാട്ടൂര്‍ സെയ്ന്റ് മൈക്കിള്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍.

Man dies tragically after rope gets tangled in body while cutting tree in alappuzha,

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT