കൊച്ചി മെട്രോ/ ഫെയ്‌സ്ബുക്ക് 
Kerala

ലോകകപ്പ് ആവേശം കൊച്ചി മെട്രോയിലും; ക്രിക്കറ്റ് ആരാധകരെ ക്ഷണിച്ച് കെഎംആര്‍എല്‍ 

തെരഞ്ഞെടുത്ത സ്‌റ്റേഷനുകളില്‍ മാത്രമായിരിക്കും ഈ സൗകര്യം ലഭ്യമാക്കുക

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഏകദിന ലോകകപ്പ് ഫൈനല്‍ ആവേശം കൊച്ചി മെട്രോയിലും. ക്രിക്കറ്റ് ആരാധകര്‍ക്ക് ലോകകപ്പ് മത്സരം കാണാന്‍ മെട്രോ സ്‌റ്റേഷനുകളിലും സൗകര്യം ഒരുക്കുമെന്നാണ് കെഎംആര്‍എല്‍ അറിയിച്ചിരിക്കുന്നത്. കൊച്ചി മെട്രോയുടെ തെരഞ്ഞെടുത്ത സ്‌റ്റേഷനുകളില്‍ മാത്രമായിരിക്കും ഈ സൗകര്യം ലഭ്യമാക്കുക.  മെട്രോയുടെ ആലുവ, ഇടപ്പള്ളി, വൈറ്റില സ്റ്റേഷനുകളില്‍ വച്ചിരിക്കുന്ന വലിയ സ്‌ക്രീനുകളിലാണ് മത്സരം തത്സമയം കാണാനാകുക. 

കൊച്ചി മെട്രോയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ക്രിക്കറ്റ് പ്രേമികള്‍ക്ക് ഏകദിന ലോകകപ്പ് ഫൈനല്‍ മത്സരം ലൈവായി കാണാന്‍ അവസരമൊരുക്കി കെഎംആര്‍എല്‍. കൊച്ചി മെട്രോയുടെ ആലുവ, ഇടപ്പള്ളി, വൈറ്റില സ്റ്റേഷനുകളില്‍ വച്ചിരിക്കുന്ന വലിയ സ്‌ക്രീനുകളില്‍ മത്സരം തത്സമയം കാണാനാകും.

കളിയുടെ എല്ലാ ആവേശവും യാത്രക്കാരിലേക്ക് എത്തിക്കാനുതകുന്ന തരത്തിലുള്ള സജ്ജീകരണങ്ങള്‍ ഈ സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ ക്രിക്കറ്റ് ആരാധകരെയും കൊച്ചി മെട്രോയ്‌ക്കൊപ്പം മത്സരം കാണുന്നതിനായി സ്വാഗതം ചെയ്യുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

SCROLL FOR NEXT