ആയിഷ ഐഫ 
Kerala

സ്കോർ 3- 3, പെനാൽറ്റിയിൽ 4-2ന് അർജന്റീന ജയിക്കും! ആറാം ക്ലാസുകാരിയുടെ പ്രവചനം; അമ്പരപ്പിച്ച് ആയിഷ ഐഫ

കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ ഗവ. ഹയർ സെക്കന്റൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ ആയിഷ ഐഫയാണ് അർജന്റീന- ഫ്രാൻസ് മത്സരം ഫലം പ്രവചിച്ച് അമ്പരപ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

നടുവണ്ണൂർ: ലോകകപ്പിൽ ആര് കപ്പടിക്കുമെന്നും എത്ര ​ഗോൾ സ്കോർ ചെയ്യുമെന്നും കിറു കൃത്യം പ്രവചിച്ച് ആറാം ക്ലാസുകാരി താരമായി. കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ ഗവ. ഹയർ സെക്കന്റൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ ആയിഷ ഐഫയാണ് അർജന്റീന- ഫ്രാൻസ് മത്സരം ഫലം പ്രവചിച്ച് അമ്പരപ്പിച്ചത്. സ്കൂളിൽ നടത്തിയ പ്രവചന മത്സരത്തിൽ ആയിഷ ചെറിയ പേപ്പർ കഷ്ണത്തിലാണ് സ്കോർ കൃത്യമായി കുറിച്ചിട്ടത്.

നിശ്ചിത സമയത്തും അധിക സമയത്തും സ്കോർ 3- 3 എന്ന നിലയിൽ. പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന നാല്, ഫ്രാൻസ് രണ്ട്. ഇതായിരുന്നു ആയിഷയുടെ പ്രവചനം. സംഭവിച്ചതും അതു തന്നെ. ഏറെ നാടകീയതകൾക്കൊടുവിൽ ത്രില്ലർ പോരാട്ടം അതിജീവിച്ചാണ് അർജന്റീന കപ്പുയർത്തിയത്. ഫൈനൽ വിജയിയുടെ പേരും അടിക്കുന്ന ഗോൾ എണ്ണവും കൃത്യമായി ആറാം ക്ലാസുകാരി നേരത്തെ തന്നെ കുറിച്ചിടുകയും ചെയ്തു.

ലോകകപ്പിന്റെ ഭാ​ഗമായി നടുവണ്ണൂർ ഹൈസ്‌കൂളിൽ പ്രവചന മത്സരം സംഘടിപ്പിച്ചിരുന്നു. വിദ്യാർത്ഥികളെല്ലാം വിജയ സാധ്യതകൾ പ്രവചിച്ചു. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി സ്‌കോർ നില മാറി മറിഞ്ഞപ്പോൾ ആരും കൃത്യമായി പ്രവചിക്കില്ലെന്ന് സംഘാടകരും കരുതി. ഷൂട്ടൗട്ടിലെ സ്‌കോറായ 4-2 ഉത്തരമായി പരിഗണിക്കാമെന്ന് സംഘാടകർ തീരുമാനിക്കുകയും ചെയ്തു. എന്നാൽ എല്ലാ കണക്കൂകൂട്ടലുകളും അപ്രസക്തമാക്കുന്നതായി ആയിഷയുടെ അമ്പരപ്പിക്കുന്ന പ്രവചനം.

നടുവണ്ണൂർ ഗവ. ഹയർ സെക്കന്റൻഡറി സ്കൂളിലെ യു.പി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ബീ സ്മാർട്ടിന്റെ നേതൃത്വത്തിലാണ് പ്രവചന മത്സരം നടത്തിയത്. മുഴുവൻ കുട്ടികളെയും അധ്യാപകരെയും സ്റ്റാഫ് അംഗങ്ങളെയും ഉൾപ്പെടുത്തിയായിരുന്നു മത്സരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ ആക്ഷേപം; വിദ്യാര്‍ഥിക്ക് ആള്‍ക്കൂട്ടമര്‍ദ്ദനം- വിഡിയോ

കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്, യുവാവിന് പരിക്ക്

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധം; ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷന്‍

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

SCROLL FOR NEXT