wreath was placed in front of writer V S Anil Kumar's house in Kannur facebook
Kerala

വി എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്; അന്വേഷണം

ഗേറ്റിന് സമീപത്തായി വെച്ച റീത്ത് വ്യാഴാഴ്ച പുലര്‍ച്ചെ മകനാണ് ആദ്യം കണ്ടത്.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: എഴുത്തുകാരന്‍ വി എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത് വച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കണ്ണപുരം ഇടക്കേപ്പുറത്തെ മരുതം വീട്ടിലാണ് റീത്ത് വച്ചത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. സംഭവത്തില്‍ അനില്‍കുമാര്‍ കണ്ണപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഗേറ്റിന് സമീപത്തായി വെച്ച റീത്ത് വ്യാഴാഴ്ച പുലര്‍ച്ചെ മകനാണ് ആദ്യം കണ്ടത്.

പയ്യന്നൂരിലെ സിപിഎം ഫണ്ട് തട്ടിപ്പിനെതിരെ മുന്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍ എഴുതിയ പുസ്തകം ഏറ്റുവാങ്ങിയത് അനില്‍കുമാര്‍ ആയിരുന്നു. ഇതിന്റെ പ്രകോപനമാകാം റീത്ത് വച്ചതിന് പിന്നിലെന്ന് സംശയമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തട്ടെയെന്നാണ് അനില്‍കുമാറിന്റെ പ്രതികരണം.

സിപിഎമ്മിന്റെ കാടന്‍ സംസ്‌കാരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. സിപിഎം ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലമായി പ്രസംഗിക്കുമെന്നും അവര്‍ തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്ന് സണ്ണി ജോസഫ് പറഞ്ഞു.

Police have registered a case and begun an investigation into the incident where a wreath was placed in front of writer V S Anil Kumar's house in Kannur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളിലെ എസ്‌ഐആര്‍: ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കാന്‍ സുപ്രീംകോടതി

നിയമസഭാ തെരഞ്ഞെടുപ്പ്; വന്‍സംഘത്തെ കേരളത്തിലേക്ക് അയക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; വ്ളോഗർ യദു ഗിരീഷ് അറസ്റ്റിൽ

മേക്കപ്പ് ആര്‍ടിസ്റ്റ് സുധീഷ് കൈവേലി അന്തരിച്ചു

ഒരു സ്പൂൺ നെയ്യ് മതി, ശരീരം ഭാരം കുറക്കും ചർമ്മത്തിന് തിളക്കവും വർദ്ധിപ്പിക്കും

SCROLL FOR NEXT