ഇബ്രാഹിം ബേവിഞ്ച 
Kerala

എഴുത്തുകാരനും പ്രഭാഷകനുമായ ഇബ്രാഹിം ബേവിഞ്ച അന്തരിച്ചു

കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കാസർകോട്: എഴുത്തുകാരനും പ്രഭാഷകനുമായ ഇബ്രാഹിം ബേവിഞ്ച അന്തരിച്ചു. 69 വയസായിരുന്നു. ദീർഘനാളായി അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു. കാസർകോട് ചെർക്കളയിലെ ബേവിഞ്ച സ്വദേശിയാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ബെവിഞ്ച ജുമാമസ്ജിദിൽ നടക്കും.

കാസർകോട് ഗവ. കോളജ്, കണ്ണൂർ ഗവ. വിമൻസ് കോളജ്, മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക ഗവൺമെന്റ് കോളജ്, എന്നിവിടങ്ങളിലെ മലയാളം അധ്യാപകനായിരുന്നു. കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു. എംഎസ്എഫ് ഭാരവാഹി, സമസ്ത കേരള സാഹിത്യ പരിഷത്ത് അംഗം, ചന്ദ്രിക ദിനപ്പത്രം ലേഖകൻ, സഹപത്രാധിപർ എന്നീ നിലയിലും പ്രവർത്തിച്ചു. 

ഉബൈദിന്റെ കവിതാലോകം, മുസ്ലിം സാമൂഹിക ജീവിതം മലയാളത്തിൽ, ഇസ്ലാമിക സാഹിത്യം മലയാളത്തിൽ, പക്ഷിപ്പാട്ട് ഒരു പുനർവായന, പ്രസക്തി, ബഷീർ ദി മുസ്ലിം, നിള തന്ന നാട്ടെഴുത്തുകൾ , മൊഗ്രാൽ കവികൾ, പള്ളിക്കര എംകെ അഹമ്മദിന്റെ മാപ്പിളപ്പാട്ടുകൾ, പൊൻകുന്നം സെയ്ദു മുഹമ്മദിന്റെ മാഹമ്മദം എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിടി അബ്ദുറഹ്മാന്റെ കറുത്ത മുത്ത് തൊട്ട് പതിനഞ്ചോളം പ്രസിദ്ധരായ എഴുത്തുകാരുടെ പുസ്തകങ്ങൾക്ക് മുഖപഠനങ്ങൾ എഴുതിയിട്ടുണ്ട്.  ഖുർആനിക സൗന്ദര്യ ശാസ്ത്രത്തെകുറിച്ച് ഗവേഷണം നടത്തി. മലയാള സാഹിത്യത്തിലെ മതേതരഭാവത്തെ കുറിച്ചുള്ള പഠനം പൂർത്തിയായിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: മരണം 19 ആയി; നിരവധി പേര്‍ക്ക് പരിക്ക്; സംഘാടകര്‍ കസ്റ്റഡിയില്‍

വിജയം തുടരാന്‍ ബ്ലാസ്‌റ്റേഴ്‌സ്; വമ്പനെ തറപറ്റിച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്; ഐഎസ്എല്ലില്‍ ഇന്ന് തീപാറും മത്സരം

"ഹൃദയസ്തംഭനമോ, ആത്മഹത്യയോ അല്ല"; മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ രണ്ടാം ഭര്‍ത്താവിനെ യുവതി കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി

'എന്റെ കണ്‍മുന്നില്‍ വെച്ചാണ് അമ്മ മരിച്ചത്, ഞാനും ഒരുപക്ഷേ രക്ഷപ്പെടില്ലായിരുന്നു'; നടുക്കം വിട്ടുമാറാതെ മകൻ

വടക്കന്‍ കേരളത്തില്‍ മഴ കനക്കും; 5 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്