കൊച്ചി മെട്രോ, ഫയല്‍ ചിത്രം 
Kerala

വെറും അഞ്ചു രൂപയ്ക്ക് മെട്രോയില്‍ യാത്ര ചെയ്യാം; ദൂരപരിധിയില്ലാതെ

മെട്രോ സർവീസ് തൃപ്പൂണിത്തുറ എസ്എൻ ജംക്‌ഷൻ വരെ നീട്ടിയാലും ചാർജ് വർധിപ്പിക്കില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി മെട്രോയില്‍ വെറും അഞ്ചുരൂപയ്ക്ക് എത്ര ദൂരം  വരെ വേണമെങ്കിലും യാത്ര ചെയ്യാം. മെട്രോ സര്‍വീസ് ഉദ്ഘാടനം ചെയ്തതിന്റെ അഞ്ചാം വാര്‍ഷികമായ ജൂണ്‍ 17 നാണ് യാത്രക്കാര്‍ക്ക് കെഎംആര്‍എല്ലിന്റെ ഈ ഓഫര്‍. ഒരു യാത്രയ്ക്ക് മാത്രമാണ് ഇളവുള്ളത്. മെട്രോ കാര്‍ഡ് ഉള്ളവര്‍ അന്നു കൗണ്ടര്‍ ടിക്കറ്റ് എടുത്താല്‍ ഈ ഇളവു കിട്ടും.

പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം ആക്കുകയാണ് ലക്ഷ്യം. എസ്എൻ ജംക്‌ഷൻ വരെ മെട്രോ സർവീസ് നീട്ടുന്നതോടെ യാത്രക്കാർ ഇനിയും കൂടുമെന്നാണ് കെഎംആർഎൽ അധികൃതരുടെ പ്രതീക്ഷ. ഒരു ലക്ഷം ആയാൽ അതിന്റെ നേട്ടം യാത്രക്കാർക്കു നൽകും. ലാസ്റ്റ് മൈൽ കണക്ടിവിറ്റിക്കു വേണ്ടി കൂടുതൽ ഇ ഓട്ടോകളും ഇ ബസുകളും നിരത്തിലിറക്കുമെന്നും അധികൃതർ സൂചിപ്പിച്ചു.

എസ്എൻ വരെ നീട്ടിയാലും ചാർജ് വർധിപ്പിക്കില്ല

മെട്രോ സർവീസ് തൃപ്പൂണിത്തുറ എസ്എൻ ജംക്‌ഷൻ വരെ നീട്ടിയാലും ചാർജ് വർധിപ്പിക്കില്ല.  ആലുവ മുതൽ എസ്എൻ ജംക്‌ഷൻ വരെ 60 രൂപയ്ക്ക് തന്നെ യാത്ര ചെയ്യാം. നിലവിൽ ആലുവ മുതൽ പേട്ട വരെയുള്ള മെട്രോ ഒന്നാം ഘട്ടത്തിന് ഈ ചാർജാണ് ഈടാക്കുന്നത്.  തൃപ്പൂണിത്തുറ ലൈൻ കമ്മിഷൻ ചെയ്യുന്നതോടെ മെട്രോ ലൈനിന്റെ ദൈർഘ്യം 26.8 കിലോമീറ്റർ ആകും. വടക്കേക്കോട്ട, എസ്എൻ ജംക്‌ഷൻ എന്നീ സ്റ്റേഷനുകളും അധികമായി വരും. മെട്രോ സ്റ്റേഷനുകളുടെ എണ്ണം ഇതോടെ 24 ആകും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

SCROLL FOR NEXT