Young Couple reignites their educational dreams, appears together for the plus two equivalency exam TNIE
Kerala

ജീവിതത്തിൽ മാത്രമല്ല, പരീക്ഷയ്ക്കും ഒരുമിച്ച്; വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ജീവനേകി പ്ലസ്ടു തുല്യതാപരീക്ഷയെഴുതി യുവ ദമ്പതികൾ

പ്ലസ് വണില്‍ എല്ലാവിഷയത്തിലും വിജയിച്ചതോടെ പ്ലസ്ടുവിന്റെ കാര്യത്തിലും ഇരുവരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇവരുടെ കുട്ടികൾ എട്ട്, നാല്, രണ്ട് ക്ലാസുകളിൽ പഠിക്കുന്നു.

ശ്യാം പി വി

പാലക്കാട്: പാതിവഴിയില്‍ നിലച്ച് പോയ പഠനം വീണ്ടെടുത്ത് പാലക്കാട് പൂളക്കാട് ഹിദായത്ത് നഗറിലെ അബൂതാഹിറും, ഭാര്യ തസ്ലീമയും പ്ലസ് ടു മലയാളം പരീക്ഷയെഴുതാന്‍ ഒരുമിച്ചെത്തി.

പത്താം ക്ലാസ് കഴിഞ്ഞ് സ്വയം പഠനം നിർത്തിയ ആളാണ് 40 വയസ്സുകാരനായ അബൂതാഹിര്‍. എന്നാല്‍ വിവാഹം കഴിഞ്ഞപ്പോള്‍ 30 വയസ്സുകാരി തസ്ലീമയ്ക്കും തുടര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, പഠിക്കാനുള്ള ആഗ്രഹം ഉള്ളില്‍ കിടന്ന ഇരുവരും ഒരു വീട്ടില്‍ നിന്ന് സ്‌കൂള്‍ ബാഗും തൂക്കി കൈപിടിച്ചിറങ്ങി.

പഠനത്തിന് ഒപ്പം നില്‍ക്കാന്‍ സാക്ഷരതാമിഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടിയായപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായതായി. അബൂതാഹിറും തസ്ലീമയും പറയുന്നു. പാലക്കാട് പി.എം.ജി.എച്ച്.എസ്.എസ് സ്‌കൂളിലാണ് ഇരുവരും രണ്ടാംവര്‍ഷ തുല്യതാ പരീക്ഷയെഴുതിയത്.

"ഞാൻ പൂളക്കാട്, ചോളോട് എന്നിവിടങ്ങളിലെ സുന്നി മദ്രസകളിൽ അറബി അധ്യാപകനായി ജോലി ചെയ്യുന്നു. ദമ്പതികൾ എന്ന നിലയിൽ ഈ തീരുമാനം എടുത്തത് ഞങ്ങൾക്ക് ശക്തി പകർന്നു. വീട്ടിൽ ഒരുമിച്ച് പഠിക്കുന്നത് ഞങ്ങളെ പഠനത്തിലെ ട്രാക്കിൽ തുടരാൻ സഹായിച്ചു - ഞങ്ങളുടെ സംഭാഷണങ്ങൾ പഠനത്തെ കുറിച്ചുള്ള അവലോകനമായി മാറി," അബു താഹിർ പുഞ്ചിരിയോടെ ന്യൂ ഇന്ത്യൻ എക്സപ്രസ്സിനോട് പറഞ്ഞു.

Abu Thahir and Thasleema appears together for plus two equivalency exam

കഴിഞ്ഞ രണ്ട് വര്‍ഷമായി പാലക്കാട് മോയന്‍സ് സകൂളില്‍ ഞായാറാഴ്ചകളില്‍ നടക്കുന്ന തുല്യതാക്ലാസുകളിലും ഇരുവരും സജ്ജീവമാണ്. പരസ്പരം സംശയങ്ങള്‍ ചോദിച്ചും ചര്‍ച്ച ചെയ്തും പഠനവേളകള്‍ ഇരുവരും പ്രയോജനപ്പെടുത്തി. പ്ലസ് വണില്‍ എല്ലാവിഷയത്തിലും വിജയിച്ചതോടെ പ്ലസ്ടുവിന്റെ കാര്യത്തിലും ഇരുവരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇവരുടെ മക്കൾ എട്ട്, നാല്, രണ്ട് ക്ലാസുകളിൽ പഠിക്കുന്നു.

Young Couple reignites their educational dreams, appears together for plus two equivalency exam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; 17 അംഗ കോര്‍ കമ്മിറ്റിയുമായി കോണ്‍ഗ്രസ്

ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് ആരോ​ഗ്യകരമാണോ?

അനായാസം ഓസീസ്; രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് തോല്‍വി

'നിന്റെ അച്ഛന്‍ നക്‌സല്‍ അല്ലേ, അയാള്‍ മരിച്ചത് നന്നായെന്നു പറഞ്ഞു; എന്തിനൊക്കെ പ്രതികരിക്കണം?'; നിഖില വിമല്‍ ചോദിക്കുന്നു

നാളെ മുതല്‍ സപ്ലൈകോയില്‍ ഓഫര്‍ പൂരം; 'അഞ്ച് രൂപയ്ക്ക് പഞ്ചസാര'; 50ാം വര്‍ഷത്തില്‍ 50 ദിവസം വിലക്കുറവ്

SCROLL FOR NEXT