Young doctor found dead in flat in Kochi Special arrangement
Kerala

കൊച്ചിയില്‍ യുവ ഡോക്ടര്‍ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

രാജഗിരി ആശുപത്രിയിലെ ഡോ. മീനാക്ഷി വിജയകുമാര്‍ ആണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആലുവയില്‍ യുവ ഡോക്ടര്‍ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍. ആലുവയിലെ രാജഗിരി ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ. മീനാക്ഷി വിജയകുമാര്‍ ആണ് മരിച്ചത്. ഇവര്‍ താമസിച്ചിരുന്ന കുന്നുവഴിയിലെ ഫ്‌ലാറ്റില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. തനിച്ചായിരുന്നു താമസം.

വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയില്‍ നിന്നും ബന്ധപ്പെട്ടപ്പോള്‍ പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരണ വിവരം അറിഞ്ഞത്. ഫ്‌ളാറ്റിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോള്‍ കിടപ്പുമുറിയില്‍ മരിച്ചു കിടക്കുന്നത് കാണുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പെരുമ്പാവൂര്‍ പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Young doctor found dead in flat in Kochi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT