kerala police പ്രതീകാത്മക ചിത്രം
Kerala

ഇഷ്ടപ്പെട്ട യുവതിയുടെ കുടുംബത്തിന്റെ മതിപ്പ് നേടാന്‍ വാഹനാപകടം സൃഷ്ടിച്ചു, 'രക്ഷകനായി' എത്തിയ യുവാവും സുഹൃത്തും അറസ്റ്റില്‍

ഇഷ്ടപ്പെട്ട യുവതിയുടെ കുടുംബത്തിന്റെ മതിപ്പു നേടാന്‍ വാഹനാപകട നാടകം കളിച്ച യുവാവും അപകടമുണ്ടാക്കിയ സുഹൃത്തും അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ഇഷ്ടപ്പെട്ട യുവതിയുടെ കുടുംബത്തിന്റെ മതിപ്പു നേടാന്‍ വാഹനാപകട നാടകം കളിച്ച യുവാവും അപകടമുണ്ടാക്കിയ സുഹൃത്തും അറസ്റ്റില്‍. സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ ഇടിച്ചിട്ടുനിര്‍ത്താതെ പോയ കാര്‍ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയതോടെയാണ് നാടകം പൊളിഞ്ഞത്. ഒന്നാം പ്രതി കോന്നി മാമ്മൂട് സ്വദേശി രഞ്ജിത് രാജന്‍ (24), രണ്ടാം പ്രതി കോന്നി പയ്യനാമണ്‍ സ്വദേശി അജാസ് (19) എന്നിവരാണ് അറസ്റ്റിലായത്. വാഹനാപകടക്കേസ് നരഹത്യാശ്രമത്തിനുള്ള കേസാകുകയും ചെയ്തു.

ഡിസംബര്‍ 23നു വൈകീട്ട് സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ പത്തനംതിട്ടയ്ക്കടുത്ത് വാഴമുട്ടം ഈസ്റ്റില്‍വച്ച് അജാസ് കാറില്‍ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയശേഷം നിര്‍ത്താതെ പോയി. ഉടന്‍ മറ്റൊരു കാറില്‍ സ്ഥലത്തെത്തിയ രഞ്ജിത് രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത് യുവതിയെ ആശുപത്രിയിലെത്തിച്ചു. താന്‍ യുവതിയുടെ ഭര്‍ത്താവാണെന്നു നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.

കൃത്യസമയത്ത് രഞ്ജിത് സ്ഥലത്തെത്തിയതില്‍ പൊലീസിനു സംശയം തോന്നിയിരുന്നു. കാര്‍ ഓടിച്ചയാളുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയും ചെയ്തു. അപകടത്തില്‍ യുവതിയുടെ വലതു കൈക്കുഴ തെറ്റുകയും ചെറുവിരലിനു പൊട്ടലുണ്ടാകുകയും ചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

young man and his friend who came as a 'savior' caused a car accident to gain the respect of his family, were arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഎസ് പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പലില്‍ 3 ഇന്ത്യക്കാര്‍, ആകെ 28 ജീവനക്കാര്‍

വിസ ദുരുപയോഗം ചെയ്താല്‍ യാത്രാവിലക്ക്; ബി1, ബി2 വിസക്കാര്‍ക്ക് യുഎസ് മുന്നറിയിപ്പ്

രാഹുലിനെതിരായ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു; പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ പുറത്താക്കി; ബിജെപിക്കെതിരെ അതിജീവിതയുടെ ഭര്‍ത്താവ്

കിടക്കയില്‍ മൂത്രം ഒഴിച്ചതിന് അഞ്ചു വയസ്സുകാരിയെ ചട്ടുകം വച്ചു പൊള്ളിച്ചു; രണ്ടാനമ്മ അറസ്റ്റില്‍

സിവി ആനന്ദബോസിന് വധഭീഷണി; തെരഞ്ഞെടുപ്പ് ഒരുക്കത്തിനായി എല്‍ഡിഎഫ് യോഗം ഇന്ന്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT