സുജിത് 
Kerala

ആവശ്യക്കാര്‍ക്ക് ചെറു പൊതികളാക്കി നല്‍കും; കഞ്ചാവ് വില്‍പ്പനയ്ക്കിടെ യുവാവ് പിടിയില്‍ 

നിരവധി കേസിലെ പ്രതിയായ സുജിത്തിനെയാണ് (31)  ഈസ്റ്റ് പൊലീസും ലഹരിവിരുദ്ധ സംഘവും ചേര്‍ന്ന് ചെമ്പുക്കാവ് നിന്നും അറസ്റ്റ് ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കഞ്ചാവ് വില്‍പ്പനയ്ക്കിടെ യുവാവ് പിടിയില്‍. നിരവധി കേസിലെ പ്രതിയായ സുജിത്തിനെയാണ് (31)  ഈസ്റ്റ് പൊലീസും ലഹരിവിരുദ്ധ സംഘവും ചേര്‍ന്ന് ചെമ്പുക്കാവ് നിന്നും അറസ്റ്റ് ചെയ്തത്.

പെരിങ്ങാവ്, ചെമ്പുക്കാവ് ഏരിയകളില്‍ കഞ്ചാവ് സ്ഥിരമായി വില്‍പ്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു അന്വേഷണം.
കഞ്ചാവ് ആവശ്യക്കാര്‍ക്ക് ചെറു പൊതികളാക്കി വില്‍ക്കുകയാണ് ഇയാളുടെ രീതി. ഇയാളില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്നിരുന്ന ഒന്നേകാല്‍ കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT