ബിജു ബാബു 
Kerala

ഓടിളക്കി വീട്ടിൽ കയറി; ​ഗ്യാസ് സിലിണ്ടർ, മോട്ടോർ, സീലിങ് ഫാൻ, ചെമ്പ് പാത്രം അടിച്ചു മാറ്റി; പിടിയിൽ

മൂന്നം​ഗ സംഘമാണ് മോഷണത്തിനു പിന്നിൽ. രണ്ടാം പ്രതിയാണ് ഇപ്പോൾ പിടിയിലായത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ഓടിളക്കി വീട്ടിൽ കയറി ​ഗൃഹോപകരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. ചെങ്ങന്നൂർ പാണ്ടനാട് പടിഞ്ഞാറ് തച്ചാറയിൽ വീട്ടിൽ ബിജു ബാബു (32) ആണ് അറസ്റ്റിലായത്. വീടിന്റെ ഓടിളക്കി അകത്തു കടന്ന് ​ഗ്യാസ് സിലിണ്ടറുകൾ, മോട്ടോർ, ചെമ്പ് കുടം, സീലിങ് ഫാനുകൾ എന്നിവയാണ് മോഷ്ടിച്ചത്. പാണ്ടനാട് പറമ്പത്തൂർപടിയിലാണ് സംഭവം. വീട്ടുടമ മഹാരാഷ്ട്രയിലാണ്.

മൂന്നം​ഗ സംഘമാണ് മോഷണത്തിനു പിന്നിൽ. രണ്ടാം പ്രതിയാണ് ഇപ്പോൾ പിടിയിലായത്. മറ്റു രണ്ട് പേർക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി. 

അടഞ്ഞു കിടക്കുന്ന വീടുകൾ കണ്ടെത്തി, പിന്നീടു കുത്തിത്തുറന്നു സാധനങ്ങൽ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റു പണം വാങ്ങുന്നതാണ് പ്രതികളുടെ രീതി. പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ പുലിയൂർ പാലച്ചുവട് ഭാഗത്തുള്ള ആക്രിക്കടയിൽ നിന്നു ഇയാൾ വിൽപ്പന നടത്തിയ സീലിങ് ഫാനുകളും ചെമ്പ് കലവും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്