ഫയല്‍ ചിത്രം 
Kerala

രസീത് ചോദിച്ചതിന് ആക്രമിച്ചു, കുമ്പളം ടോള്‍പ്ലാസയില്‍ യാത്രക്കാരന് മര്‍ദ്ദനം; കേസെടുത്ത‌ു 

കാക്കനാട് സ്വദേശി വിപിന്‍ വിജയനാണ് മര്‍ദ്ദനമേറ്റത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കുമ്പളം ടോള്‍പ്ലാസയില്‍ യാത്രക്കാരന് ടോള്‍ ജീവനക്കാരുടെ ക്രൂര മര്‍ദ്ദനം. കാക്കനാട് സ്വദേശി വിപിന്‍ വിജയനാണ് മര്‍ദ്ദനമേറ്റത്. വിപിന്റെ പരാതിയിൽ പനങ്ങാട് പൊലീസ് കേസെടുത്തു. 

പാസിന്റെ തുക അടയ്ക്കുന്നതിനെക്കുറിച്ചുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തിൽ കലാശിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് ആലപ്പുഴയിലേക്ക് പോകാൻ വിപിൻ ടോൾ പ്ലാസ കടക്കാൻ എത്തിയപ്പോഴാണ് സംഭവം. ഫാസ്ടാഗ് ഇല്ലാത്തതിനാല്‍ എടിഎം കാര്‍ഡ് ആണ് പാസിനായി നൽകിയത്.  

കാര്‍ഡ് ഉപയോ​ഗിച്ച് രണ്ട് വട്ടം തുക അടിച്ചെന്നാണ് വിപിന്റെ ആരോപണം. രസീത് ചോദിച്ചപ്പോൾ ജീവനക്കാർ ആക്രമിച്ചെന്നും വിപിൻ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT