പ്രതീകാത്മക ചിത്രം 
Kerala

മീന്‍കറി ചോദിച്ചു, ചില്ലുമേശയില്‍ കൈ കൊണ്ട് ഇടിച്ചു; യുവാവ് രക്തം വാര്‍ന്ന് മരിച്ചു

ഭക്ഷണശാലയിലെ ചില്ലു മേശയില്‍  കൈ കൊണ്ട് ഇടിച്ച യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്ന് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ഭക്ഷണശാലയിലെ ചില്ലുമേശയില്‍  കൈ കൊണ്ട് ഇടിച്ച യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്ന് മരിച്ചു. കല്ലിങ്കല്‍ കളപ്പക്കാട് ശ്രീജിത്ത് (25) ആണ് മരിച്ചത്. ലഘുഭക്ഷണശാലയില്‍ 5 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ശ്രീജിത്ത് എത്തിയത്. 

ഇന്നലെ അര്‍ധരാത്രിയില്‍ പാലക്കാട് കൂട്ടുപാതയിലായിരുന്നു സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെ മീന്‍കറി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ചില്ലുമേശയില്‍ ശ്രീജിത്ത് കൈ കൊണ്ട് ഇടിക്കുകയായിരുന്നുവെന്ന് കസബ പൊലീസ് പറഞ്ഞു. സുഹൃത്തുക്കള്‍ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  

സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചരക്കു വാഹന ജീവനക്കാര്‍ക്കായി തുറന്നു വച്ചതായിരുന്നു ലഘുഭക്ഷണശാല. സംഭവത്തിന് പിന്നാലെ പൊലീസെത്തി കട പൂട്ടിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

SCROLL FOR NEXT