Sunil 
Kerala

വയനാട്ടില്‍ യുവാവ് പാമ്പുകടിയേറ്റ് മരിച്ചു; സ്ഥിരീകരിച്ചത് പോസ്റ്റ്മോർട്ടത്തിൽ

വീട്ടില്‍ മരിച്ച നിലയില്‍ സുനിലിനെ കണ്ടെത്തിയതോടെ വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ : സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരു മരണം കൂടി. വയനാട്ടില്‍ പാമ്പു കടിയേറ്റ് യുവാവ് മരിച്ചു. മാനന്തവാടി തൊണ്ടനാട് പുതുശ്ശേരി താഴേതരിമടമറ്റം ഉന്നതിയിലെ സുനില്‍ ആണ് മരിച്ചത്. 32 വയസ്സായിരുന്നു. ഇന്നലെ ഉച്ചയോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പാമ്പുകടിയേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചത്. വീട്ടില്‍ മരിച്ച നിലയില്‍ സുനിലിനെ കണ്ടെത്തിയതോടെ വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം മെഡിക്കല്‍ കോളജിലെത്തിച്ച് പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കിയപ്പോഴാണ് മരണകാരണം കണ്ടെത്തിയത്.

കണ്ണൂരില്‍ വയോധികയും പാമ്പുകടിയേറ്റ് മരിച്ചിരുന്നു. കണ്ണൂരില്‍ പട്ടുവം സ്വദേശി നാരായണിയാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരിക്കെയാണ് മരണം. ഏപ്രില്‍ 24നാണ് നാരായണിക്ക് വീട്ടുവളപ്പില്‍ നിന്ന് പാമ്പിന്റെ കടിയേറ്റത്. ശംഖുവരയനാണ് കടിച്ചതെന്നാണ് പറയുന്നത്.

A young man died after being bitten by a snake in Wayanad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം; തുറമുഖങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

'കേന്ദ്രസഹായം നഷ്ടമാകരുത്'; പെന്‍ഷന്‍ വിതരണത്തില്‍ സഹകരണ സംഘങ്ങളെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി സര്‍ക്കാര്‍

തുടക്കം പതറി, ഒടുക്കം പിടിച്ചു; സ്പിന്നിൽ തിരിച്ചടിച്ച് ഇന്ത്യ

രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: സർക്കാർ പ്രതിരോധത്തിൽ; ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെന്ന് കളക്ടർ

കോഴിക്കോട് ജില്ലയില്‍ നാളെ അവധി; പ്രൊഫണല്‍ കോളജുകള്‍ക്ക് ബാധകമല്ല