ഗര്‍ഭിണിയായ ഭാര്യയെ കാണാനെത്തിയ യുവാവിനെ അയല്‍വാസി വെട്ടിക്കൊലപ്പെടുത്തി 
Kerala

ഗര്‍ഭിണിയായ ഭാര്യയെ കാണാനെത്തി; യുവാവിനെ അയല്‍വാസി വെട്ടിക്കൊലപ്പെടുത്തി

ഗര്‍ഭിണിയായ ഭാര്യയെ കാണാനായാണ് സുബിന്‍ എത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കട്ടപ്പന: യുവാവിനെ അയല്‍വാസിയായ മധ്യവയസ്‌കന്‍ വെട്ടിക്കൊലപ്പെടുത്തി. ഭാര്യവീട്ടിലെത്തിലെത്തിയ കക്കാട്ടുകട കളപ്പുരയ്ക്കല്‍ സുബിന്‍ ഫ്രാന്‍സിസ് (35) ആണ് മരിച്ചത്. കൊലപാതകം നടത്തിയ സുവര്‍ണഗിരി വെണ്‍മാന്തറ ബാബുവിനെ (58) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് വിവരം. സുബിന്റെ ഭാര്യ: ലിബിയ. മകള്‍: എസ്സ.

ഇന്നലെ വൈകിട്ട് ഏഴോടെ സുവര്‍ണഗിരി ഭജനമഠം ഭാഗത്തായിരുന്നു സംഭവം. ഗര്‍ഭിണിയായ ഭാര്യയെ കാണാനായാണ് സുബിന്‍ എത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതിനിടെ അയല്‍വാസിയായ ബാബുവുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ഇയാള്‍ കോടാലികൊണ്ട് വെട്ടുകയുമായിരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ആക്രമണത്തിനുശേഷം വീടിനുള്ളില്‍ ഒളിച്ച ബാബുവിനെ പിടികൂടാന്‍ എത്തിയ പൊലീസിനെയും ഇയാള്‍ ആക്രമിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'