ആഷിക്  
Kerala

ഗുണ്ട സംഘങ്ങളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്കെത്തി; ബാറില്‍ യുവാവ് കുത്തേറ്റു മരിച്ചു, മൂന്നു പേര്‍ കസ്റ്റഡിയില്‍

നിരവധി കേസുകളില്‍ പ്രതിയാണ് ആഷിക്

Author : സമകാലിക മലയാളം ഡെസ്ക്

അങ്കമാലി: ബാറിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. അങ്കമാലി കിടങ്ങൂര്‍ വലിയോലിപറമ്പില്‍ ആഷിക് മനോഹരനാണ് (32) മരിച്ചത്. ഇന്നലെ രാത്രി 11.15ഓടെ അങ്കമാലി ടൗണിലെ 'ഹില്‍സ് പാര്‍ക്ക്' ബാറിലായിരുന്നു സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല. സംഭവത്തില്‍ മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.

നിരവധി കേസുകളില്‍ പ്രതിയാണ് ആഷിക്. ഗുണ്ട സംഘങ്ങകളുമായുള്ള ഏറ്റമുട്ടലിനെ തുടര്‍ന്ന് ക്രമിനല്‍ കേസില്‍പ്പെട്ട ആഷിക് പത്ത് ദിവസം മുമ്പാണ് ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്. ഗുണ്ടാ സംഘങ്ങളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കാണ് ആഷിക് ബാറില്‍ എത്തിയതെന്നാണ് വിവരം.

സംസാരം തര്‍ക്കക്കത്തെ തുടര്‍ന്ന് കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. ഒമ്പതോളം മുറിവകുള്‍ ആഷികിന്റെ ദേഹത്തുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിന്‌ മുമ്പ് തന്നെ മരണം സംഭവിച്ചു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയവരെ പൊലീസ് രാവിലെയോടെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നവകേരള 'രക്ഷാപ്രവര്‍ത്തനം'; പിണറായിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ചു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തമിഴ്‌നാട്ടിൽ കുതിരക്കച്ചവടമെന്ന് ആക്ഷേപം; ഒരു എഐഎഡിഎംകെ എംഎൽഎ കൂടി രാജിവെച്ചു, സ്പീക്കർക്ക് പരാതിയുമായി ഇപിഎസ് ക്യാമ്പ്

'പെട്ടെന്ന് മെലിയാനുള്ള ഒരു ടിപ് ഞാൻ പറഞ്ഞു തരാം, റാം ചരണിന്റെ കൂടെ ഡാൻസ് കളിച്ചാൽ മതി'; വൈറലായി ജാൻവിയുടെ വാക്കുകൾ

രണ്ട് രേഖകൾ ഹാജരാക്കിയാൽ മതി; കാർഷിക വൈദ്യുതി കണക്ഷൻ എടുക്കാം

'ഇസ്രയേലിനെ എങ്ങനെ വിശ്വസിക്കും?', എബ്രഹാം ഉടമ്പടിയില്‍ ചേരണമെന്ന ട്രംപിന്റെ നിര്‍ദേശം പാകിസ്ഥാന്‍ തള്ളി

SCROLL FOR NEXT