കൊല്ലപ്പെട്ട ലിബിൻ ജോസ്  ടെലിവിഷൻ ദൃശ്യം
Kerala

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

സംഘട്ടനത്തില്‍ ഒരു സ്ത്രീ അടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയത്ത് ചീട്ടുകളിയെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ടു. പാല കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിന്‍ ജോസ് (26) ആണ് മരിച്ചത്. പുലര്‍ച്ചെയുണ്ടായ സംഘട്ടനത്തില്‍ ഒരു സ്ത്രീ അടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മങ്കരയില്‍ ഒരു ബന്ധുവിന്റെ കുട്ടിയുടെ ആദ്യകുര്‍ബാന ചടങ്ങില്‍ പങ്കെടുക്കാനാണ് ലിബിനും സുഹൃത്തുക്കളുമെത്തിയത്. ഇവിടെ വെച്ച് ചീട്ടുകളിയും മദ്യപാനവും നടന്നു. ഇതിനിടെയാണ് വാക്കുതര്‍ക്കമുണ്ടായത്.

അഭിലാഷ് എന്നയാളാണ് ലിബിനെ കത്രിക കൊണ്ട് കുത്തിയതെന്ന് പൊലീസ് സൂചിപ്പിച്ചു. സംഘര്‍ഷത്തില്‍ ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. വീട്ടിലെ ഗൃഹനാഥയായ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ക്കും പരിക്കുണ്ട്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമ്പോ,തീപ്പൊരി മത്സരം; ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് രാജിവെച്ചു, രാഷ്ട്രീയ സമ്മര്‍ദമെന്ന് മമത ബാനര്‍ജി

ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ നടക്കും

ഒരേ തരത്തിലുള്ള വസ്ത്രങ്ങള്‍, വിവാഹവേദിയിൽ ഒന്നിച്ചെത്തി വിജയ്‌യും തൃഷയും; വിഡിയോ വൈറൽ

ഇറാന്‍ ആക്രമണം ചെറുക്കുന്നു, അബുദാബിയിലും ദുബൈയിലും ജാഗ്രതാ നിര്‍ദേശം

SCROLL FOR NEXT