ആന്റണി 
Kerala

ഗർഭിണിയെയും അമ്മയെയും തടഞ്ഞുവെച്ച് ആക്രമിച്ചു, തടയാനെത്തിയ ട്രാഫിക് വാർഡനെ ബൈക്കിടിപ്പിച്ച് യുവാവ്; അറസ്റ്റ് 

ഗർഭിണിയെയും അമ്മയെയും ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ട്രാഫിക് വാർഡനായ ദിവ്യയെ ബൈക്കിടിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വനിതാ ട്രാഫിക് വാർഡനെ ബൈക്കിടിച്ച് പരിക്കേല്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഗർഭിണിയെയും അമ്മയെയും തടഞ്ഞുവെച്ച് ആക്രമിക്കാൻ ശ്രമിച്ചത് തടയാനെത്തിയപ്പോഴാണ് ട്രാഫിക് വാർഡനായ ദിവ്യയെ ബൈക്കിടിപ്പിച്ച് പരിക്കേല്പിച്ചത്.  ശംഖുംമുഖം രാജീവ് നഗർ സ്വദേശി ആന്റണി(32) ആണ് അറസ്റ്റിലായത്. 

ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ശംഖുംമുഖത്തെ പാർക്കിങ് ഗ്രൗണ്ടിൽ കാർ പാർക്ക് ചെയ്യുന്നതിനിടയിലാണ് തർക്കമുണ്ടായത്. വലിയവേളി സ്വദേശിനി ഷാലറ്റും ഗർഭിണിയായ മകൾ ലിബിതയും വന്ന കാർ ആൻണിയുടെ ബൈക്കിൽ തട്ടിയെന്നാരോപിച്ച് യുവാവ് ഇരുവരെയും അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. ശംഖുംമുഖത്തെ ട്രാഫിക് വാർഡനായ ദിവ്യ ഓടിയെത്തി കൈയേറ്റം തടഞ്ഞു. ഇതേതുടർന്നാണ് ആന്റണി ദിവ്യയുടെ കാലിൽ ബൈക്കിടിച്ച് പരിക്കേൽപ്പിച്ചത്. 

പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ തിരച്ചലിൽ യുവാവിനെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

'ഋതബ്രതയെ പാര്‍ട്ടി പുറത്താക്കിയില്ലേ? പിന്നെ എങ്ങനെ പ്രതിപക്ഷ നേതാവാക്കും?' സ്പീക്കറുടെ നടപടി ചോദ്യംചെയ്ത് ഹൈക്കോടതി

കോഴിക്കോട്ട് വൺവേ പരീക്ഷണം പാളി; ബൈപ്പാസ് സർവീസ് റോഡുകളിൽ വാഹന കുരുക്കും ജനകീയ പ്രതിഷേധവും; ഒടുവിൽ പിൻവലിച്ച് ട്രാഫിക് പൊലീസ്

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

SCROLL FOR NEXT