ഏലിയാസ് ഏല്‍ദോസ്  
Kerala

യൂട്യൂബിലൂടെ പഠിച്ച് വിസ്മയിപ്പിച്ചു; യുവ സംഗീതജ്ഞന്‍ ഏലിയാസ് ഏല്‍ദോസ് മരിച്ച നിലയില്‍

പ്രശസ്ത സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ സംഗീത പരിപാടിയില്‍ അദ്ദേഹത്തിനൊപ്പം കീറ്റാര്‍ വായിച്ച് ശ്രദ്ധ നേടിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: മൈലക്കൊമ്പ് മദര്‍ ആന്‍ഡ് ചൈല്‍ഡിലെ മ്യൂസിക് ബാന്‍ഡ് ട്രൂപ്പിനെ നയിച്ചിരുന്ന ഏലിയാസ് എല്‍ദോസിനെ താമസ സ്ഥലത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏലിയാസ് യൂട്യൂബിലൂടെ പഠിച്ച്, പ്രശസ്ത സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ സംഗീത പരിപാടിയില്‍ അദ്ദേഹത്തിനൊപ്പം കീറ്റാര്‍ വായിച്ച് ശ്രദ്ധ നേടിയിരുന്നു.

ഒന്നരവയസ്സില്‍ മദര്‍ ആന്‍ഡ് ചൈല്‍ഡില്‍ എത്തിയ ഏലിയാസിനെ ഡയറക്ടര്‍ ജോഷി മാത്യു ഓടയ്ക്കലാണ് പഠനത്തിനൊപ്പം സംഗീത ലോകത്തേക്ക് കൈപ്പിടിച്ച് ഉയര്‍ത്തിയത്. കഴിഞ്ഞ ദിവസം ഗോവയില്‍ സംഗീത പരിപാടി കഴിഞ്ഞ് എട്ടിന് രാത്രി ഏലിയാസ് മദര്‍ ആന്‍ഡ് ചൈല്‍ഡില്‍ മടങ്ങിയെത്തിയത്.

ട്രെയിന്‍ യാത്രയ്ക്കിടെ വീഴ്ചയില്‍ കാലിന് പരിക്കേറ്റിരുന്നു. സ്വകാര്യ ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം തിരികെ തൊടുപുഴയിലെത്തി ഒന്‍പതാം തീയതി രാത്രി കിടക്കാനായി മുറിയിലേക്കുപോയി. പിറ്റേന്ന് വെള്ളിയാഴ്ച രാവിലെ വിളിച്ചെങ്കിലും വിളികേട്ടില്ല. തുറക്കാതായതോടെ കതകുതുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. തൊടുപുഴ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം വിട്ടുനല്‍കി. മൃതദേഹം സ്വദേശമായ തലക്കോട് സെയ്ന്റ് മേരീസ് യാക്കോബായ സിറിയന്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. നാല് സഹോദരന്‍മാരുണ്ട്.

Young musician Elias Eldhos found dead in thodupuzha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ പൊലീസ്

ഗുരുവായൂരില്‍ ഓഗസ്റ്റ് 30ന് 356 വിവാഹങ്ങള്‍; ദര്‍ശനത്തിന് ക്രമീകരണം

മോദിയും രാഹുലും കഴിഞ്ഞാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് യോഗ്യന്‍ വിജയ്; ടിവികെ അധ്യക്ഷന് ജനപ്രീതി ഏറുന്നുവെന്ന് റിപ്പോര്‍ട്ട്

രൂപമാറ്റം ഒഴിവാക്കാത്തതിനാല്‍ ഫിറ്റ്‌നസ് നിഷേധിച്ചു; ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

കടമെടുത്ത ഓരോ 100 രൂപയ്ക്കും 3 പൈസ മാത്രം തിരിച്ചടവ്! ബിജെപി മുന്‍ എംപി കടമെടുത്തത് 22,000 കോടി, അടയ്ക്കേണ്ടത് 6.5 കോടി; വിവാദം