Accident thrissur 
Kerala

സ്‌കൂട്ടര്‍ മറിഞ്ഞ് ബസിനടിയിലേക്ക് വീണു, യുവതിക്ക് ദാരുണാന്ത്യം

ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ആമ്പല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്ന് ബസിനടിയിലേക്ക് വീണ യുവതി മരിച്ചു. നെല്ലായി പന്തല്ലൂര്‍ സ്വദേശി ജോഷിയുടെ ഭാര്യ സിജി (45) യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം.

ഭര്‍ത്താവിനോടൊപ്പം പോകുന്നതിനിടെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തൈക്കാട്ടുശ്ശേരിയിലെ ആയൂര്‍വ്വേദ കമ്പനിയിലെ താത്ക്കാലിക ജീവനക്കാരിയായ സിജി ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് വീണ സിജിയുടെ തലയില്‍ സ്വകാര്യ ബസിന്റെ പിന്‍ചക്രം കയറി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അടിപ്പാത നിര്‍മ്മാണം നടക്കുന്ന തൃശൂര്‍ ഭാഗത്തേക്കുള്ള പാതയുടെ പ്രവേശന ഭാഗത്താണ് അപകടം ഉണ്ടായത്. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

A young woman died after falling from a scooter and falling under a bus in Amballur. The deceased is 45-year-old CG, the wife of Joshi, a native of Nellai Thrissur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

'ഞങ്ങള്‍ക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്ര'

30,000 രൂപയില്‍ താഴെ വില, നിരവധി എഐ ഫീച്ചറുകള്‍; മിഡ്- റേഞ്ച് ശ്രേണിയില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ച് നത്തിങ്

SCROLL FOR NEXT