'എന്തൊരു കഷ്ടമാണ് ': ബുംറയുടെ യോർക്കറിൽ ഇഷാൻ കിഷൻ വീണു; പരിക്ക് ഗുരുതരമല്ലെന്ന് സൂചന (വിഡിയോ)

ഇഷാൻ കിഷന്റെ പരിക്കിനെ സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ബി സി സി ഐ തയ്യാറായിട്ടില്ല. ഇന്നത്തെ മത്സരത്തിൽ താരം കളിക്കാനിറങ്ങുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
Ishan Kishan
Ishan Kishan Suffers Injury Scare During Training Ahead of Namibia Clashspecial arrangemnt
Updated on
1 min read

ന്യൂഡൽഹി: ടി20 ലോകകപ്പിൽ നമീബിയക്കെതിരായ ഗ്രൂപ്പ് മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെ ഇഷാൻ കിഷന് പരിക്കേറ്റു. നെറ്റ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ ജസ്‌പ്രീത് ബുംറയുടെ യോർക്കർ ബൗൾ കാലിൽ തട്ടിയതാണ് താരത്തിന് പരിക്കേറ്റത്. പരിക്കേറ്റ ഇഷാൻ കിഷൻ നിലത്ത് വീഴുകയായിരുന്നു.

Ishan Kishan
സൂപ്പർ താരമില്ല, ലോകകപ്പിൽ സഞ്ജു ഓപ്പണറായി വരുന്നു

ഉടൻ തന്നെ ടീമിന്റെ ഫിസിയോ സംഘം മൈതാനത്തേക്ക് എത്തി പ്രാഥമിക പരിശോധന നടത്തി. ചികിത്സയ്ക്ക് ശേഷം കിഷൻ വീണ്ടും എഴുന്നേറ്റു കുറച്ച് നേരം കൂടി ബാറ്റിങ് തുടർന്നു. മിനിറ്റുകൾ മാത്രം നെറ്റ്സിൽ ചെലവഴിച്ച ശേഷം താരം പരിശീലനം അവസാനിപ്പിച്ചു മടങ്ങുകയും ചെയ്തു. ഇഷാൻ കിഷന്റെ പരിക്കിനെ സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ബി സി സി ഐ തയ്യാറായിട്ടില്ല. ഇന്നത്തെ മത്സരത്തിൽ താരം കളിക്കാനിറങ്ങുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

Ishan Kishan
റുതര്‍ഫോര്‍ഡിന്റെ വെടിക്കെട്ടിൽ കത്തിയമർന്ന് ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസിന് 30 റൺസ് വിജയം

അതേ സമയം, മറ്റൊരു ഇന്ത്യൻ താരം അഭിഷേക് ശർമ ഇന്നത്തെ മത്സരത്തിൽ കളിക്കാനിറങ്ങില്ല. വയറുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം താരത്തെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം താരം ആശുപത്രി വിട്ടെങ്കിലും താരം കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിൽ പങ്കെടുത്തിരുന്നില്ല. അഭിഷേകിന് പകരം മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Summary

Ishan Kishan Suffers Injury Scare During Training Ahead of Namibia Clash

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com