

മുംബൈ: ടി20 ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ ഇംഗ്ലണ്ടിനെ 30 റണ്‍സിന് മുന്‍ ചാമ്പ്യൻമാരായ വെസ്റ്റ് ഇൻഡീസ് പരാജയപ്പെടുത്തി. ടോസ് നേടിയ ഇംഗ്ലണ്ട് ടീം ഫിലീഡിങ് തെരഞ്ഞെടുക്കുക ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത് വെസ്റ്റ് ഇന്‍ഡീസ് 196 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 19 ഓവറില്‍ 166 റണ്‍സിന് ഓൾ ഔട്ട് ആയി. ഇതോടെ സൂപ്പര്‍ 8 പ്രതീക്ഷകൾ വെസ്റ്റ് ഇൻഡീസ് സജീവമാക്കി.
ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡിന്റെ തകർപ്പൻ ബാറ്റിങ്ങിനാണ് വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോറിലേക്ക് എത്തിച്ചത്. 42 പന്തിൽ നിന്ന് 76 റൺസ് ആണ് താരം നേടിയത്. റോസ്‌റ്റോൺ ചേസ് 34 റൺസും ജേസൺ ഹോൾഡർ 17 പന്തിൽ നിന്ന് നേടിയ 33 റൺസുമാണ് വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോർ സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി ആദിൽ റഷീദും ജാമി ഓവർടോണും രണ്ട വിക്കറ്റ് വീതം വീഴ്ത്തി.
197 റൺ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇംഗ്ലണ്ട് ടീമിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിങ് ബാറ്റർമാരായ ഫിൽ സാൾട്ട് 30 റൺസും ജോസ് ബട്ട്ലർ 14 പന്തിൽ 21 റൺസെടുത്തും പുറത്തായി. മൂന്നാമനായി കളത്തിലിറങ്ങിയ ജേക്കബ് ബെഥേൽ 23 പന്തിൽ 33 റൺസും നേടി. എന്നാൽ മധ്യനിരയിലെ താരങ്ങൾക്ക് സ്കോർ കണ്ടെത്താൻ കഴിയാതെ വന്നതോടെ ഇംഗ്ലണ്ട് സമ്മർദ്ദത്തിലായി.
വാലറ്റക്കരെ കൂട്ടുപിടിച്ചു സാം കറന്‍ (30 പന്തിൽ 43 റൺസ്) നടത്തിയ ഒറ്റയാൾ പോരാട്ടവും പാഴായി. ഒടുവിൽ 166 റണ്‍സിന് ഇംഗ്ലണ്ട് ഇന്നിങ്സ് അവസാനിക്കുക ആയിരുന്നു. വെസ്റ്റ് ഇൻഡീസിനായി ഗുടകേഷ് മോടി . മൂന്ന് വിക്കറ്റും റോസ്റ്റൺ ചേസ് രണ്ട് വിക്കറ്റും സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates