മരിച്ച ബിന്ദു / ടെലിവിഷൻ ചിത്രം 
Kerala

പൊള്ളലേറ്റ്  ചികിത്സയിലായിരുന്ന യുവതി മരിച്ചു ; പുരുഷ സുഹൃത്ത് ആശുപത്രിയില്‍

കോക്കുന്നിലെ വാടകവീട്ടില്‍ വെച്ചാണ് ബിന്ദുവിനും മിഥുനും പൊള്ളലേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി :  പൊള്ളലേറ്റ്  ചികിത്സയിലായിരുന്ന യുവതി മരിച്ചു. കറുകുറ്റി തൈക്കാട് വീട്ടില്‍ പരേതനായ കൃഷ്ണന്റെ മകള്‍ ബിന്ദു (38) ആണ് മരിച്ചത്. ഒപ്പം പൊള്ളലേറ്റ പുരുഷ സുഹൃത്ത് ആശുപത്രിയിലാണ്. 

ബിന്ദുവിനോടൊപ്പം പൊള്ളലേറ്റ അങ്കമാലി സ്വദേശി മിഥുന്‍ (39) എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ മാസം ആറിനാണ് ഇരുവര്‍ക്കും പൊള്ളലേറ്റത്. ബിന്ദു തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 

കോക്കുന്നിലെ വാടകവീട്ടില്‍ വെച്ചാണ് ബിന്ദുവിനും മിഥുനും പൊള്ളലേറ്റത്. അടുപ്പില്‍നിന്ന് തീ പടര്‍ന്നതാണെന്നാണ് ബിന്ദു മൊഴി നല്‍കിയത്. എന്നാല്‍, മിഥുനെ ഭീഷണിപ്പെടുത്താനായി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ലാമ്പ് തെളിച്ചപ്പോള്‍ അബദ്ധത്തില്‍ തീ പടര്‍ന്നതാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.

ബിന്ദുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് തനിക്കും പൊള്ളലേറ്റതെന്നാണ് മിഥുന്‍ പറഞ്ഞിട്ടുള്ളത്. മിഥുനാണ് ബിന്ദുവിനെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, ബിന്ദുവിനെ ആശുപത്രിയിലെത്തിച്ചശേഷം മിഥുന്‍ മുങ്ങി. ബിന്ദുവിനെ പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. 

 ബിന്ദുവിന്റെ ഭര്‍ത്താവ് ഏതാനും വര്‍ഷം മുമ്പ് അപകടത്തില്‍ മരിച്ചു. പിന്നീടാണ് മിഥുനുമായി അടുപ്പത്തിലായത്. ബിന്ദുവിന് രണ്ട് മക്കളുണ്ട്. മിഥുന് ഭാര്യയും മക്കളുമുണ്ട്. പൊള്ളലേറ്റ സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; നാളെ മുതൽ ഇരുട്ടിലാകുമോ?: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

രണ്ടാം വിവാഹം കഴിഞ്ഞ് പതിനൊന്നാം ദിവസം യുവതി തൂങ്ങിമരിച്ച നിലയില്‍

കുളുവില്‍ സഞ്ചാരികളായി വേഷംമാറി കേരള പൊലീസ്; രണ്ടു വര്‍ഷം ഒളിവിലായിരുന്ന മലയാളി ലഹരിക്കടത്തുകാരന്‍ പിടിയില്‍