ചിത്രം: ഫേസ്ബുക്ക് 
Kerala

അമ്മയെ ഫോൺ വിളിച്ചു കരഞ്ഞു, പിന്നാലെ അറിഞ്ഞത് മരണവിവരം; പിറന്നാൾ ദിനത്തിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ 

24കാരിയായ ക‍ൃഷ്ണപ്രഭയെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വറവട്ടൂർ മണ്ണേങ്കോട്ട് വളപ്പിൽ ശിവരാജിന്റെ ഭാര്യ ക‍ൃഷ്ണപ്രഭയെ (24) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചു . 

കൃഷ്ണപ്രഭയുടെ പിറന്നാൾ ദിനമായിരുന്ന ശനിയാഴ്ച രാവിലെയാണു സംഭവം. സംഭവത്തിനു മുൻപു യുവതി അമ്മ രാധയെ ഫോൺ വിളിച്ച് കരഞ്ഞതായും പ്രശ്നമുണ്ടെന്ന് അറിയിച്ചെന്നും അവർ പറഞ്ഞു. വീട്ടിൽ വരണമെന്ന് ആവശ്യപ്പെട്ടിരുന്നതായും രാധ പറഞ്ഞു. താൻ ക്ഷേത്രത്തിൽ പോയി മടങ്ങിയെത്തിയപ്പോഴാണു മകളുടെ മരണ വിവരമറിഞ്ഞതെന്നും രാധ പറഞ്ഞു.

മൂന്ന് വർഷം മുൻപാണു ചെറുതുരുത്തി പുതുശ്ശേരി കുട്ടന്റെയും രാധയുടെയും മകൾ കൃഷ്ണപ്രഭയുടെയും ശിവരാജിന്റെയും വിവാഹം. സഹപാഠികളായിരുന്ന ഇവരുടേതു പ്രണയവിവാഹമായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയ സംഭവത്തിൽ പെൺകുട്ടി ശിവരാജിനൊപ്പം പോകാൻ തീരുമാനിച്ചു. പിന്നീട് മകൾ വീട്ടിൽ വന്നിരുന്നില്ലെന്നു മാതാപിതാക്കൾ പറഞ്ഞു. 

അതേസമയം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നു ശിവരാജിന്റെ അമ്മ പറഞ്ഞു. ജോലി ആവശ്യത്തിനായി എറണാകുളത്തു പോയ കൃഷ്ണപ്രഭ സംഭവം നടക്കുന്നതിന്റെ തലേദിവസം രാത്രിയാണു വീട്ടിൽ എത്തിയത്. ശനിയാഴ്ച രാവിലെ എഴുന്നേറ്റശേഷവും പ്രശ്നങ്ങളുണ്ടായില്ലെന്നും ശിവരാജിന്റെ അമ്മ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT