Kerala

യുവതി ഇസ്രായേലില്‍, വിവാഹ മോചന കേസ് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്താന്‍ ഹൈക്കോടതി അനുമതി

ഇ​സ്രാ​യേ​ലി​ൽ ക​ഴി​യു​ന്ന യു​വ​തി​ക്ക്​ പ​​ങ്കെ​ടു​ക്കാ​നാ​കും​ വി​ധം വിവാഹ മോചന കേസ് നടത്താനാണ് ഹൈക്കോടതി നിർദേശിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


കൊ​ച്ചി: വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ വി​വാ​ഹ മോ​ച​ന കേ​സ്​ ന​ട​ത്തി​പ്പി​ന്​ ഹൈ​കോ​ട​തി​യു​ടെ അ​നു​മ​തി. ഇസ്രായേലിൽ കഴിയുന്ന യുവതിയുടെ ആവസശ്യം പരി​ഗണിച്ചാണ് കോടതിയുടെ നിർദേശം.
 
ഇ​സ്രാ​യേ​ലി​ൽ ക​ഴി​യു​ന്ന യു​വ​തി​ക്ക്​ പ​​ങ്കെ​ടു​ക്കാ​നാ​കും​ വി​ധം വിവാഹ മോചന കേസ് നടത്താനാണ് ഹൈക്കോടതി നിർദേശിച്ചത്. മാ​വേ​ലി​ക്ക​ര കു​ടും​ബ​കോ​ട​തി​യി​ലെ വി​ചാ​ര​ണ ന​ട​പ​ടി​ക​ളി​ൽ ഇ​സ്രാ​യേ​ലി​ൽ ജോ​ലി​ചെ​യ്യു​ന്ന ത​നി​ക്ക് നേ​രി​ട്ട് പ​ങ്കെ​ടു​ക്കാ​നാ​കി​ല്ലെ​ന്ന് യുവതി ഹൈക്കോടതിയെ അറിയിച്ചു. 

ന​ട​പ​ടി​ക​ൾ വൈ​കാ​തി​രി​ക്കാ​ൻ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്ങി​ലൂ​ടെ വി​ചാ​ര​ണ അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട്​ ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​രി​യാ​യ യു​വ​തി ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ ജ​സ്​​റ്റി​സ്​ എ​സ് വി ഭാ​ട്ടി, ജ​സ്​​റ്റി​സ്​ ബെ​ച്ചു കു​ര്യ​ൻ തോ​മ​സ്​ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ അ​നു​വ​ദി​ച്ച​ത്. വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്ങി​ലൂ​ടെ കേ​സ്​ ഒ​രു മാ​സ​ത്തി​ന​കം പ​രി​ഗ​ണി​ച്ച്​ ഉ​ട​ൻ തീ​ർ​പ്പാ​ക്കാ​ൻ കു​ടും​ബ​കോ​ട​തി​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍