പ്രതീകാത്മക ചിത്രം 
Kerala

ഇന്‍സ്റ്റഗ്രാം റീല്‍സ് എടുക്കുന്നതിനിടെ എയര്‍ഗണ്ണില്‍നിന്ന് വെടിയുതിർന്നു; 22കാരൻ അറസ്റ്റില്‍ 

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിനു സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൂട്ടുകാരുമൊത്ത് ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിക്കുന്നതിനിടെ തോക്കില്‍ നിന്ന് വെടിയുതിരുകയായിരുന്നു. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിനു സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം. മനഃപൂര്‍വമല്ലാത്ത നരഹത്യാശ്രമത്തിന് അര്‍ജുന്‍ വിനോദിനെ (22) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

എരൂര്‍ സ്വദേശി അജ്മല്‍ അലിക്കിന്റെ (29) തലയിലാണ് വെടി കൊണ്ടത്. നെറ്റിയില്‍ ചെറിയ മുറിവുണ്ട്. അജ്മലും കുടുംബവും ഞായറാഴ്ച അര്‍ധരാത്രി ഭക്ഷണം കഴിച്ച് മടങ്ങിവരുംവഴി സ്റ്റേഡിയത്തിനടുത്ത് നില്‍ക്കുമ്പോഴാണ് എയര്‍ഗണ്ണിന് വെടിയേറ്റത്. ഉടന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. 

അജ്മലിന്റെ പരാതിയെത്തുടർന്ന് യുവാവിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുക്കുകയായിരുന്നു. അര്‍ജുന്‍ വിനോദിന്റെ പക്കല്‍നിന്ന് തോക്കും വെടിയുണ്ടകളും കസ്റ്റഡിയിലെടുത്ത് ഇയാളെ കോടതിയില്‍ ഹാജരാക്കി.

ഈ വാര്‍ത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

SCROLL FOR NEXT