ഉമ്മര്‍ ഫിജിന്‍ഷാ  വിഡിയോ സ്‌ക്രീന്‍ഷോട്ട്
Kerala

സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

2022ല്‍ വിദ്യാര്‍ഥിനി പത്താംക്ലാസില്‍ പഠിക്കുന്ന സമയത്താണ് ഇന്‍സ്റ്റാഗ്രാം വഴി പെണ്‍കുട്ടിയെ പ്രതി പരിചയപ്പെടുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ പുല്ലൂക്കര സ്വദേശി കല്ലാരപീടികയില്‍ ഉമ്മര്‍ ഫിജിന്‍ഷായെയാണ് (25) പന്നിയങ്കര പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത് .

2022ല്‍ വിദ്യാര്‍ഥിനി പത്താംക്ലാസില്‍ പഠിക്കുന്ന സമയത്താണ് ഇന്‍സ്റ്റാഗ്രാം വഴി പെണ്‍കുട്ടിയെ പ്രതി പരിചയപ്പെടുന്നത്. സ്‌കൂളില്‍നിന്നു പ്രലോഭിപ്പിച്ചു വിളിച്ചിറക്കിയ ശേഷം ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതി വിദ്യാര്‍ഥിനിയുടെ നഗ്‌നചിത്രം എടുക്കുകയും പീഡനം തുടരുകയും ചെയ്തു. പിന്നീട് ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും പെണ്‍കുട്ടിയുടെ പിതാവിനും ബന്ധുക്കള്‍ക്കും ഫോണിലൂടെ അയച്ചു കൊടുക്കുകയും ചെയ്തു.

കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി ജോലി സ്ഥലത്തുനിന്നു മുങ്ങിയിരുന്നു. ഇയാളെ ബംഗളൂരുവില്‍നിന്നാണ് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം'; മുല്ലപ്പെരിയാറിൽ നിലപാട് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

SCROLL FOR NEXT