പ്രതീകാത്മക ചിത്രം 
Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; 28കാരനും മാതാപിതാക്കളും അറസ്റ്റില്‍

ഒന്നര മാസം മുമ്പാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാറശാലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിനേയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ത്താണ്ഡം കൊടുംകുളം കൊല്ലകടവരമ്പ് സ്വദേശിയായ അശോക് റോബര്‍ട്ട് ആണ് പതിനാറുകാരിയെ വിവാഗവാഗ്ദാനം നല്‍കി പലയിടത്ത് എത്തിച്ച് പീഡിപ്പിച്ചത്.  ഒന്നര മാസം മുമ്പാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു. പെണ്‍കുട്ടിക്കൊപ്പം ബംഗളൂരുവിലെ തലഗാട്ടുപുരയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന പ്രതികളെ  പാറശാല പൊലീസ്  സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.  

അശോക് റോബര്‍ട്ടിനൊപ്പം ഇയാളുടെ മാതാപിതാക്കളാ റോബര്‍ട്ട്, സ്‌റ്റെല്ല എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോകാനും  ഒളിവില്‍ കഴിയാനും മാതാപിതാക്കള്‍ സഹായം നല്‍കിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രണയം നടിച്ച് അശോക് പെണ്‍കുട്ടിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചിട്ടുണ്ട്.


പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കടത്തിക്കൊണ്ടുവരാനായി അശോകിന്റെ സുഹൃത്തും സഹായിച്ചിതായി പൊലീസ് പറഞ്ഞു. ഇയാള്‍ ഒളിവിലാണെന്നും കണ്ടെത്താനായി അന്വേഷണം തുടരുകയാണെന്നും പൊലീസ്  പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT