പ്രതീകാത്മക ചിത്രം 
Kerala

ഫോണ്‍ വഴി പരിചയപ്പെട്ടു; വിവാഹ വാഗ്ദാനം നല്‍കി ആദിവാസി യുവതിയെ ബലാത്സംഗം ചെയ്തു; വയനാട്ടില്‍ യുവാവ് അറസ്റ്റില്‍

രാത്രിയില്‍ അജീഷിനൊപ്പം വീട്ടില്‍ നിന്ന്‌ ഇറങ്ങിപ്പോയ യുവതിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വിവാഹ വാഗ്ദാനം നല്‍കി ആദിവാസി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. 32കാരനായ പനവല്ലി കോമത്ത് വീട്ടില്‍ അജീഷ് ആണ് അറസ്റ്റിലായത്. മേയ് നാലിനാണ് കേസിനാസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നല്‍കിയശേഷം യുവതിയെ വീട്ടില്‍നിന്നു വിളിച്ചിറക്കി കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. 

ഫോണ്‍ വഴിയാണ് അജീഷ് യുവതിയെ പരിചയപ്പെട്ടത്. രാത്രിയില്‍ അജീഷിനൊപ്പം വീട്ടില്‍ നിന്ന്‌ ഇറങ്ങിപ്പോയ യുവതിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി. സാരമായി മുറിവേറ്റ് രക്തസ്രാവം വന്ന യുവതിയെ അജീഷും സുഹൃത്തും സുഹൃത്തിന്റെ ഭാര്യയും ചേര്‍ന്നു പിന്നീട് മാനന്തവാടി മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു.  

ആശുപത്രിയില്‍ അജീഷാണ് യുവതിയുടെ കൂടെനിന്നു പരിചരിച്ചു വന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനോടു പരാതിയില്ലെന്നും ഉഭയസമ്മത പ്രകാരമാണ് ബന്ധപ്പെട്ടതെന്നുമാണു യുവതി ആദ്യം പറഞ്ഞത്. എന്നാല്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കുകയാണെന്നു പിന്നീടു ബോധ്യപ്പെട്ടതിനാലാണ് ഇന്നലെ പൊലീസില്‍ പരാതി നല്‍കിയതെന്ന് യുവതി പറഞ്ഞു. അജീഷിനെതിരെ ബലാത്സംഗത്തിനും എസ്സിഎസ്ടി നിയമപ്രകാരവുമാണ് കേസ് എടുത്തത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎം നേതൃത്വത്തില്‍ അഴിച്ചുപണി, പി ജയരാജന്‍, എംബി രാജേഷ്, വി ശിവന്‍കുട്ടി സെക്രട്ടേറിയറ്റില്‍; ഐസക്കും ടിപിയും പുറത്ത്

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിനിടയിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'അവരുടെ കണ്ണുകൾ പോലും സംസാരിക്കുന്നു, സീതാ ദേവിയെ നേരിൽ കാണുന്നതു പോലെ'; 'രാമായണ'യിലെ പാട്ടിന് പിന്നാലെ സായ് പല്ലവിയ്ക്ക് കയ്യടി

ESIC: ഐ.ടി മേഖലയിൽ അവസരം; 25 ഒഴിവുകൾ,മികച്ച ശമ്പളം !

649 സിസി ട്വിന്‍ എന്‍ജിന്‍, ഡ്യുവല്‍ ചാനല്‍ എബിഎസ്, വില 8.23 ലക്ഷം രൂപ; കാവാസാക്കിയുടെ പുതിയ വള്‍ക്കന്‍ എസ് വിപണിയില്‍