പൊലീസിനെ ആക്രമിക്കുന്നു/ ടിവി ദൃശ്യം 
Kerala

കരോള്‍ സംഘം ചമഞ്ഞ് വാഹനം തടഞ്ഞ് പണപ്പിരിവ്; പൊലീസിനെ ആക്രമിച്ചു; നാലുപേര്‍ അറസ്റ്റില്‍ 

അക്രമത്തില്‍ പൊലീസ് ജീപ്പിന് സാരമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് കാക്കൂര്‍ പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐക്കും പൊലീസുകാര്‍ക്കും നേരെ ആക്രമണം. ഇന്നലെ രാത്രി പത്തരയോടെ ചേളന്നൂരില്‍ വെച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ നാലുപേര്‍ പിടിയിലായി. 

സുബിന്‍, ബിജീഷ്, അതുല്‍, അജേഷ് എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവരെല്ലാം ചേളന്നൂര്‍ സ്വദേശികളാണ്. പൊലീസുകാരെ ആക്രമിക്കുക, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 

ചേളന്നൂരില്‍ കുട്ടികള്‍ കരോള്‍ നടത്തിയിരുന്നു. അതിനിടെ ഒരു സംഘം യുവാക്കള്‍ വാഹനങ്ങള്‍ തടഞ്ഞ് പണപ്പിരിവ് നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്നാണ് എസ്‌ഐ അബ്ദുള്‍ സലാമിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തുന്നത്. 

വാഹനം തടഞ്ഞവരെ കസ്റ്റഡിയിലെടുക്കുമ്പോഴായിരുന്നു പൊലീസിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്. എസ്‌ഐ അബ്ദുള്‍ സലാം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രജീഷ്, ഡ്രൈവര്‍ ജിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്രമത്തില്‍ പൊലീസ് ജീപ്പിന് സാരമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇരുട്ടടി' ഘട്ടം ഘട്ടമായി; നാലുദിവസത്തിനിടെ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു, ലിറ്ററിന് 90 പൈസ കൂട്ടി

'ഇത് പറയാൻ എനിക്ക് ചമ്മലാണ്, ത്രസിപ്പിക്കുന്ന രം​ഗങ്ങൾ ഒന്നും ഉണ്ടാകില്ല'; സബ്സ്ക്രിപ്ഷൻ ആരംഭിച്ചുവെന്ന് നടി മഞ്ജു പത്രോസ്

ഇരുചക്ര വാഹനങ്ങളില്‍ കൈവിട്ട അഭ്യാസം വേണ്ട; രണ്ട് കൈകയും ഹാന്‍ഡിലില്‍ വേണം, പുതിയ മാറ്റവുമായി കേന്ദ്രം

ബ്രസീല്‍ ആരാധകര്‍ 'ഹാപ്പി'; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നെയ്മര്‍ ലോകകപ്പ് ടീമില്‍

നടൻ ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചെന്ന് അഭ്യൂഹം; കാണാൻ അനുവദിക്കണമെന്ന അപേക്ഷയുമായി ഭാര്യ

SCROLL FOR NEXT