Youth Congress leader joins BJP ഫെയ്സ്ബുക്ക്
Kerala

'എന്നും എപ്പോഴും പാര്‍ട്ടിയാണ് വലുത്', പോസ്റ്റിട്ട് മറുകണ്ടം ചാടി; യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍

'എന്നും എപ്പോഴും പാര്‍ട്ടിയാണ് വലുത്' എന്ന ടാഗ് ലൈനോടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട് മൂന്ന് ദിവസത്തിനകം മറുകണ്ടം ചാടി ബിജെപിയില്‍ ചേര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: 'എന്നും എപ്പോഴും പാര്‍ട്ടിയാണ് വലുത്' എന്ന ടാഗ് ലൈനോടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട് മൂന്ന് ദിവസത്തിനകം മറുകണ്ടം ചാടി ബിജെപിയില്‍ ചേര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി. തദ്ദേശ തെരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കേ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. അഖില്‍ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

ബിജെപിയില്‍ ചേരുന്നതിന് ഒന്‍പത് മണിക്കൂര്‍ മുന്‍പ് വരെ അഖില്‍ ഓമനക്കുട്ടന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കോണ്‍ഗ്രസ് അനുകൂല പോസ്റ്റുകള്‍ നിറഞ്ഞിരുന്നു. കുന്നന്താനം ഗ്രാമപഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ഥിക്കായി വോട്ടഭ്യര്‍ഥിച്ചുള്ള പോസ്റ്റാണ് അവസാനമായി അഖില്‍ പങ്കുവച്ചത്. ഞായറാഴ്ചയാണ് 'എന്നും എപ്പോഴും പാര്‍ട്ടിയാണ് വലുത്' എന്ന ടാഗ് ലൈനോടെ അഖില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. കുന്നന്താനം ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി അനു എ എമ്മിനൊപ്പമുള്ള ഭവന സന്ദര്‍ശനത്തിന്റെ ചിത്രത്തോടൊപ്പമായിരുന്നു പോസ്റ്റ്. ഇതിന് പിന്നാലെ ഏതാനും ദിവസങ്ങള്‍ക്കകമാണ് അഖില്‍ ബിജെപിയില്‍ ചേര്‍ന്നത്.

കുന്നന്താനം സ്വദേശിയാണ് അഖില്‍. 2012മുതല്‍ പത്ത് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്നു.

Youth Congress leader joins BJP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന്റെ പോഷകസംഘടന നല്‍കുന്ന ലിസ്റ്റില്‍ ഒപ്പിടാനല്ല ഇരിക്കുന്നത്; പ്ലീഡര്‍ നിയമനത്തില്‍ കെ എസ് യു യൂണിറ്റ് കമ്മിറ്റിക്ക് എന്തുകാര്യം?

'ഇയാൾക്ക് ശരിക്കും വട്ടാണോ ?' 'അന്യഗ്രഹജീവികൾ പിന്തുടരുന്നു', വെളിപ്പെടുത്തലിന് പിന്നാലെ നടന് സൈബർ ആക്രമണം - വിഡിയോ

മദ്യപാനം നിര്‍ത്തിയത് വെള്ളം സിനിമ കണ്ട ശേഷം; കാശുമില്ല നടനുമല്ലെന്ന അവസ്ഥയിലെടുത്ത തീരുമാനം: അജു വര്‍ഗീസ്

ബട്ടറോ നെയ്യോ? ഏതാണ് പാചകത്തിന് നല്ലത്

കർക്കടകത്തിൽ പത്തില തോരൻ കഴിക്കാൻ മറക്കല്ലേ?; ​ആരോ​ഗ്യം മാത്രമല്ല ആത്മീയ ഉണർവും നൽകുന്ന പരമ്പരാ​ഗത വിഭവം