ജഷീര്‍ പള്ളിവയല്‍ 
Kerala

'എന്നെ വളർത്തിയ പാർട്ടിക്ക് മുറിവേൽക്കാൻ പാടില്ല'; വയനാട്ടിലെ യൂത്ത് കോണ്‍ഗ്രസ് വിമതന്‍ പത്രിക പിന്‍വലിച്ചു; കോണ്‍ഗ്രസിന് ആശ്വാസം

തന്നെ വളര്‍ത്തിയ പാര്‍ട്ടിക്ക് മുറിവേല്‍ക്കാന്‍ പാടില്ലെന്നും അതുകൊണ്ടാണ് പത്രിക പിന്‍വലിച്ചതെന്നും ജഷീര്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ വിമതനായി പത്രിക നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജഷീര്‍ പള്ളിവയല്‍ പത്രിക പിന്‍വലിച്ചു. ഡിസിസി നേതൃത്വംചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ജഷീര്‍ വയനാട് കലക്ടറേറ്റില്‍ എത്തി പത്രിക പിന്‍വലിച്ചത്. പ്രതിപക്ഷനേതാവ് വിഡി സതീശനും പത്രിക പിന്‍വലിക്കണമെന്ന് ജഷീറിനോട് ആവശ്യപ്പെട്ടിരുന്നു.

തന്നെ വളര്‍ത്തിയ പാര്‍ട്ടിക്ക് മുറിവേല്‍ക്കാന്‍ പാടില്ലെന്നും അതുകൊണ്ടാണ് പത്രിക പിന്‍വലിച്ചതെന്നും ജഷീര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് തോമാട്ടുചാല്‍ ഡിവിഷനില്‍ മത്സരിക്കുന്നതിനായാണ് ജഷീര്‍ പത്രിക നല്‍കിയത്. അന്‍പതിലേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പത്രിക സമര്‍പ്പിക്കാനെത്തിയ ജഷീറിനൊപ്പം ഉണ്ടായിരുന്നു.

'പാര്‍ട്ടിയുടെ ജീവിക്കുന്ന രക്തസാക്ഷിയായ എന്നെ പാര്‍ട്ടിയില്‍ ചിലര്‍ അവഗണിച്ചു. പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കാന്‍ കഴിയുമെന്നാണ് ഇപ്പോഴും പ്രതീക്ഷ. സ്ഥാനാര്‍ഥിയാക്കുമെന്ന പ്രതീക്ഷയില്‍ രാത്രി 12 മണി വരെ ഡിസിസി ഓഫിസിനു മുന്നില്‍ കാത്തു നിന്നു. ഇതിനിടെ 21 തവണയാണ് മറ്റു പാര്‍ട്ടിയിലെ നേതാക്കള്‍ സീറ്റു നല്‍കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ടത്. എന്നെ പരിഗണിക്കില്ലെന്നത് ഞാന്‍ അറിയും മുന്‍പ് മറ്റു പാര്‍ട്ടിക്കാര്‍ അറിഞ്ഞു എന്നതിലാണ് വിഷമം. ഞാന്‍ ജനിച്ച നാട്ടില്‍ എന്റെ ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ ചെയ്യാനാകുമെന്ന ആഗ്രഹത്തിന്റെ ഭാഗമായാണ് പത്രിക സമര്‍പ്പിച്ചത്. 'തളരില്ല തോമാട്ടുച്ചാല്‍' എന്നതാകും എന്റെ മുദ്രാവാക്യം. ജീവിതാവസാനം വരെ കോണ്‍ഗ്രസുകാരനായിരിക്കും.' പത്രിക സമര്‍പ്പിച്ച ശേഷം ജഷീറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു

രണ്ട് തവണ ജഷീര്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പനമരം ബ്ലോക്കില്‍ സംഷാദ് മരക്കാര്‍ക്കെതിരെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജേക്കബും വിമതനായി തുടരും. കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ അവസാനനിമിഷം വരെ ചര്‍ച്ച നടത്തിയെങ്കിലും പിന്‍മാറാന്‍ വിനു ജേക്കബ് തയ്യാറായില്ല.

Youth Congress rebel in Wayanad withdrew his nomination

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണക്കൊള്ള: കടകംപള്ളിയുടെ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും മറുപടി നല്‍കാതെ വിഡി സതീശന്‍

'രാഹുലിനെ അവിശ്വസിക്കുന്നില്ല'; രാഹുല്‍ സജീവമായി രംഗത്തുവരണമെന്ന് കെ സുധാകരന്‍

വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി; സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

സാമ്പത്തിക ഇടപാടുകളില്‍ എപ്പോഴൊക്കെ പിന്‍ നമ്പര്‍ നല്‍കണം? സൈബര്‍ തട്ടിപ്പുകളില്‍ പൊലീസ് മുന്നറിയിപ്പ്

മുഖ്യമന്ത്രിക്കെതിരെ കൊലവിളി പരാമര്‍ശം; കന്യാസ്ത്രീക്കെതിരെ കേസ്

SCROLL FOR NEXT