യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കമ്മിറ്റി പിരിച്ചുവിട്ടു 
Kerala

ഭൂരിപക്ഷവും രാഹുല്‍ അനുകൂലികള്‍; വിഡി സതീശന് എതിരായ സൈബര്‍ ആക്രമണത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കമ്മിറ്റി പിരിച്ചുവിട്ടു

സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന്റെ യൂട്യൂബ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകള്‍ കൈകാര്യം ചെയ്തിരുന്നത് സോഷ്യല്‍ മീഡിയ കമ്മിറ്റി ആയിരുന്നു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനുനേരെയുള്ള സൈബര്‍ ആക്രമണണത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കമ്മിറ്റി പിരിച്ചുവിട്ട് ദേശീയ നേതൃത്വം. പുതിയ കമ്മിറ്റിയെ ഉടന്‍ നിയമിക്കുമെന്ന് ദേശീയ ചെയര്‍മാന്‍ മനു ജെയിന്‍ പറഞ്ഞു. സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന്റെ യൂട്യൂബ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകള്‍ കൈകാര്യം ചെയ്തിരുന്നത് സോഷ്യല്‍ മീഡിയ കമ്മിറ്റി ആയിരുന്നു.

12 പേരടങ്ങിയ സോഷ്യല്‍ മീഡിയ കമ്മിറ്റിയില്‍ കൂടുതല്‍ പേരും രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്നവരായിരുന്നു. രാഹുല്‍ അനുകൂല പോസ്റ്റുകള്‍ വിവിധ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്യുന്നത് ഇവരാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി പിരിച്ചുവിട്ടതെന്നാണ് വിവരം. ഇവര്‍ തന്നെയാണ് പ്രതിപക്ഷ നേതാവിന് എതിരായ സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നുമാണ് കണ്ടെത്തല്‍. വിഡി സതീശനെതിരായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്നവരാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

രാഹുലിന് എതിരായ ലൈംഗികാരോപണങ്ങളില്‍ സതീശന്‍ കര്‍ക്കശ നിലപാട് സ്വീകരിച്ചതോടെയാണ് അധിക്ഷേപങ്ങളും പരിഹാസങ്ങളും വ്യാപകമായത്. തനിക്കു നേരെയുള്ള കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിന്നുള്ള സൈബര്‍ ആക്രമണത്തിനെതിരെ സതീശന്‍ പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കിയിരുന്നു. 25 വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളും നേതൃത്വത്തിനു മുന്‍പാകെ സതീശന്‍ കൈമാറിയിരുന്നു.

Youth Congress social media committee dissolved

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗൾഫ് രാജ്യങ്ങളിലെ റദ്ദാക്കിയ പത്താം ക്ലാസ് പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിബിഎസ്ഇ, പുതിയ രീതി അറിയാം

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

SCROLL FOR NEXT