ക്യാപ്റ്റൻ ജോഷിതയുടെ അർധ സെഞ്ച്വറി; ഝാർഖണ്ഡിനെ വീഴ്ത്തി കേരള വനിതകൾ

അണ്ടർ 23 വനിതാ ടി20 ദേശീയ ചാംപ്യൻഷിപ്പ്
Kerala Women’s team
Kerala Women’s team
Updated on: 
1 min read

റായ്പൂർ: അണ്ടർ 23 വനിതാ ടി20 ദേശീയ ചാംപ്യൻഷിപ്പിൽ ഝാർഖണ്ഡിനെതിരെ കേരളത്തിന് അഞ്ച് വിക്കറ്റ് വിജയം. ക്യാപ്റ്റൻ ജോഷിതയുടെ തകർപ്പൻ അർധ സെഞ്ച്വറിയാണ് കേരളത്തിന് വിജയം ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഝാർഖണ്ഡ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നാല് പന്തുകൾ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഝാർഖണ്ഡിന് 29 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. മൂന്നാം വിക്കറ്റിൽ പ്രിയങ്ക ലൂത്രയും ശിഖ സിങ്ങും ചേർന്ന് കൂട്ടിച്ചേർത്ത 54 റൺസാണ് ഝാർഖണ്ഡിന് മികച്ച സ്കോർ സമ്മാനിച്ചത്. പ്രിയങ്ക ലൂത്ര 54 റൺസും ശിഖ സിങ് 33 റൺസും നേടി. കേരളത്തിന് വേണ്ടി സൂര്യ സുകുമാർ, സിവി അനുഷ്ക, നിയതി ആർ മഹേഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Kerala Women’s team
വന്‍ അട്ടിമറി; ഒളിംപിക് ചാംപ്യനെ വീഴ്ത്തി ഇന്ത്യയുടെ 19കാരി!

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണ‍ർമാരായ അമീറ ബീഗവും ശ്രേയ സിജുവും ചേർന്ന് മികച്ച തുടക്കം നൽകി. ഇരുവരും ചേർന്ന് 60 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ തുടരെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ട് സമ്മർദ്ദത്തിലായ കേരളത്തെ വിജെ ജോഷിതയും ശ്രേയ സിജുവും ചേർന്നാണ് വിജയത്തിലേക്ക് നയിച്ചത്.

ക്യാപ്റ്റന്റെ ഉത്തരവാദിത്തത്തോടെ ബാറ്റ് വീശിയ ജോഷിത 26 പന്തുകളിൽ 53 റൺസുമായി പുറത്താകാതെ നിന്നു. ഒൻപത് ഫോറും ഒരു സിക്സുമടങ്ങുന്നതായിരുന്നു ജോഷിതയുടെ ഇന്നിങ്സ്. കേരളത്തിന് വേണ്ടി അമീറ ബീഗം 39ഉം ശ്രേയ സിജു 36ഉം റൺസ് നേടി.

Kerala Women’s team
എതിർ താരത്തിന്റെ കിക്ക് കൊണ്ടത് തലയ്ക്ക്; അർജന്റീന യുവ താരത്തിന് ദാരുണാന്ത്യം
Kerala Women’s team
കിവി ക്യാപ്റ്റന്റെ ബെയ്ല്‍ തെറിപ്പിച്ച ബുംറയുടെ 'മാജിക്ക് പന്ത്'! (വിഡിയോ)
Summary

Kerala clinch a 5-wicket victory over Jharkhand in the BCCI U-23 Women’s T20 Trophy 2026/27, chasing down 144 in just 19.2 overs.Joshitha V J led the charge with an unbeaten 53 off 26 balls, while Ameera Beegam (39 off 33) and Sreya Siju (36 off 46) played key roles in the chase

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER