കിവി ക്യാപ്റ്റന്റെ ബെയ്ല്‍ തെറിപ്പിച്ച ബുംറയുടെ 'മാജിക്ക് പന്ത്'! (വിഡിയോ)

ആദ്യ ദിനത്തില്‍ 3 വിക്കറ്റെടുത്ത് ഇന്ത്യന്‍ പേസര്‍
Jasprit Bumrah Produces Magic Ball
Jasprit Bumrah Produces Magic Ballx
Updated on: 
1 min read

വെല്ലിങ്ടന്‍: ഇടവേളയ്ക്ക് ശേഷം ജസ്പ്രിത് ബുംറ ക്രിക്കറ്റ് കളത്തിലേക്കുള്ള തന്റെ മടങ്ങി വരവ് ആഘോഷമാക്കിയത് മാജിക്ക് പന്തിലൂടെ വിക്കറ്റെടുത്ത്. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കിവി ക്യാപ്റ്റന്‍ ടോം ലാതമിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത പന്ത് വിസ്മയിപ്പിക്കുന്നതായിരുന്നു. ഇതിന്റെ വിഡിയോ വൈറലായി മാറുകയും ചെയ്തു.

ടോസ് നേടി ഇന്ത്യ കിവികളെ ബാറ്റിങിനു വിടുകയായിരുന്നു. ആദ്യ ഓവര്‍ എറിയാനെത്തിയത് ബുംറ. തന്റെ മൂന്നാം പന്തില്‍ തന്നെ ബുംറ ലാതമിനെ ക്ലീന്‍ ബൗള്‍ഡാക്കി. ലാതമിനെ പൂര്‍ണമായും കബളിപ്പിക്കുന്നതായിരുന്നു ബുംറയുടെ പന്ത്. ആംഗിളില്‍ നിന്നു പുറത്തേക്ക് പോകുമെന്നു കരുതി ലാതം ബാറ്റ് വയ്ക്കാതെ വിട്ടെങ്കിലും പന്ത് അകത്തേക്ക് കട്ട് ചെയ്ത് ബെയില്‍ തെറിപ്പിച്ചു.

Jasprit Bumrah Produces Magic Ball
70ന് 5... നിക്കോള്‍സും ഫിലിപ്‌സും രക്ഷിച്ചു! കൂട്ടത്തകര്‍ച്ച അതിജീവിച്ച് കിവികള്‍

ലാതം 2 പന്തില്‍ റണ്ണൊന്നുമെടുക്കാതെ മടങ്ങി. ആദ്യ ദിനത്തില്‍ ബുംറ 3 വിക്കറ്റുകള്‍ വീഴ്ത്തി കിവീസിനെ വെട്ടിലാക്കി.

ഒന്നാം ദിനം കളി അവസാനിച്ചപ്പോള്‍ കിവികള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെന്ന നിലയില്‍. ഹെന്റി നിക്കോള്‍സിന്റെ സെഞ്ച്വറിയുടേയും (113), ശതക വക്കില്‍ നില്‍ക്കുന്ന ഗ്ലെന്‍ ഫിലിപ്‌സിന്റേയും (94) മികവിലാണ് അവര്‍ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ഇരുവരും ചേര്‍ന്നു ആറാം വിക്കറ്റില്‍ 173 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. 70 റണ്‍സിനിടെ 5 വിക്കറ്റുകള്‍ നഷ്ടമായി തകര്‍ച്ചയെ നേരിട്ട ശേഷമാണ് കിവികള്‍ തിരിച്ചു കയറിയത്.

Jasprit Bumrah Produces Magic Ball
6 ക്യാച്ചുകള്‍, 2 സ്റ്റംപിങ്; ലിറ്റൻ ദാസിന് ലോക റെക്കോർഡ്!
Jasprit Bumrah Produces Magic Ball
ഷൂട്ടിം​ഗ് താരം വിദർശ കെ വിനോദിന് സർക്കാർ ജോലി; കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടർ
Summary

Jasprit Bumrah Produces Magic Ball: New Zealand skipper Tom Latham shouldered arms, expecting the ball to travel with the angle, but it nipped back sufficiently to clip the off-bail

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER