6 ക്യാച്ചുകള്‍, 2 സ്റ്റംപിങ്; ലിറ്റൻ ദാസിന് ലോക റെക്കോർഡ്!

ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി
Litton Das
Litton Dasx
Updated on: 
1 min read

ധാക്ക: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്ത് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ലിറ്റന്‍ ദാസ്. ഒരു ക്രിക്കറ്റ് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ബാറ്റര്‍മാരെ പുറത്താക്കുന്ന വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലാണ് താരത്തിന്റെ ലോക റെക്കോര്‍ഡ് പ്രകടനം. 8 ദക്ഷിണാഫ്രിക്ക താരങ്ങളെയാണ് ലിറ്റന്‍ ദാസ് മത്സരത്തില്‍ പുറത്താക്കിയത്. കഗിസോ റബാഡയെ സ്റ്റംപ് ചെയ്താണ് താരം റെക്കോര്‍ഡ് തികച്ചത്. വസിം ബാരി, ബോബ് ടെയ്‌ലര്‍, ഇയാന്‍ സ്മിത്ത്, റിഡ്‌ലി ജേക്കബ്‌സ്, ജോഷ്വ ഡാ സില്‍വ എന്നിവര്‍ 7 താരങ്ങളെ പുറത്താക്കിയതായിരുന്നു ഇതുവരെയുള്ള ലോക റെക്കോര്‍ഡ്.

നേരത്തെ ലിറ്റന്‍ ദാസ് സെഞ്ച്വറി നേടിയിരുന്നു. ഇതോടെ മറ്റൊരു നേട്ടവും താരം സ്വന്തമാക്കി. ഒറ്റ ടെസ്റ്റില്‍ സെഞ്ച്വറിയും ഏറ്റവും കൂടുതല്‍ ബാറ്റര്‍മാരെ പുറത്താക്കുകയും ചെയ്ത വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് താരത്തിന്റെ പേരിലായത്. ഡെനിസ് ലിന്‍ഡി 1966ലും എബി ഡിവില്ല്യേഴ്‌സ് 2013ലും സെഞ്ച്വറിയും 6 താരങ്ങളെ പുറത്താക്കുകയും ചെയ്തിരുന്നു. ഈ റെക്കോര്‍ഡും ലിറ്റന്‍ തിരുത്തി.

Litton Das
തിരിച്ചുവരവ് ആഘോഷമാക്കി ബുംറ; ആറാം വിക്കറ്റില്‍ കരകയറ്റി ഫിലിപ്‌സും നിക്കോള്‍സും

ആറ് ക്യാച്ചുകളും 2 സ്റ്റംപിങും അടക്കമാണ് 8 പ്രോട്ടീസ് വിക്കറ്റുകളില്‍ ലിറ്റന്റെ കൈ പതിഞ്ഞത്. എയ്ഡന്‍ മാര്‍ക്രം, സുബൈര്‍ ഹംസ, മിഷേല്‍ ബ്രീറ്റ്‌സ്‌കെ, വിയാന്‍ മള്‍ഡര്‍, മാര്‍ക്കോ യാന്‍സന്‍, സൈമണ്‍ ഹാര്‍മര്‍ എന്നിവരെയാണ് താരം ക്യാച്ചെടുത്തു മടക്കിയത്. റിയാന്‍ റിക്കല്‍ടന്‍, കഗിസോ റബാഡ എന്നിവരെയാണ് താരം സ്റ്റംപ് ചെയ്തത്.

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ലിറ്റന്‍ 120 റണ്‍സ് നേടിയിരുന്നു. തൗഹിദ് ഹൃദോയ്‌ക്കൊപ്പം ചേര്‍ന്നു ലിറ്റന്‍ 209 റണ്‍സിന്റെ കൂട്ടുകെട്ടും താരം സൃഷ്ടിച്ചിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 400 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബംഗ്ലാദേശ് നേടുന്ന ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് ടോട്ടല്‍ എന്ന റെക്കോര്‍ഡും ഈ സ്‌കോറിനാണ്.

Litton Das
ഷൂട്ടിം​ഗ് താരം വിദർശ കെ വിനോദിന് സർക്കാർ ജോലി; കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടർ
Litton Das
അഞ്ചാം ഏകദിനത്തിലെ 'പിഴവ്'; ടീം ഇന്ത്യയ്ക്ക് ഐസിസിയുടെ ശിക്ഷ, 35% പിഴ
Summary

Bangladesh wicketkeeper Litton Das created a new world record for the most dismissals by a wicketkeeper in a single Test innings, taking his tally to eight against South Africa in the ongoing first Test at the Wanderers in Johannesburg

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER