പ്രതീകാത്മക ചിത്രം 
Kerala

കുളിക്കാന്‍ ഇറങ്ങുന്നതിനിടെ കാല്‍തെന്നി; ഇലപ്പള്ളി വെള്ളച്ചാട്ടത്തില്‍ വീണ് യുവാവ് മരിച്ചു

സുഹൃത്തുക്കള്‍ക്കൊപ്പം ഇലപ്പള്ളി കൈക്കുളം പാലത്തിലെ വെള്ളച്ചാട്ടം കാണാന്‍ എത്തിയതാണ് റിന്റോ

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: മൂലമറ്റം ഇലപ്പള്ളി വെള്ളച്ചാട്ടത്തില്‍ വീണ് യുവാവ് മരിച്ചു. ഇടുക്കി കഞ്ഞികുഴി സ്വദേശി റിന്റോ വര്‍ഗീസ് ആണ് മരിച്ചത്. 24 വയസ്സായിരുന്നു. കഞ്ഞികുഴിയിലെ തുണിക്കടയില്‍ അക്കൗണ്ടന്റ് ആണ് റിന്റോ .

ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം ഇലപ്പള്ളി കൈക്കുളം പാലത്തിലെ വെള്ളച്ചാട്ടം കാണാന്‍ എത്തിയതാണ് റിന്റോ. കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ പാറയില്‍ നിന്നും തെന്നി വീഴുകയായിരുന്നു. നിറയെ പാറക്കൂട്ടങ്ങളും കയങ്ങളുമുള്ള പ്രദേശമാണിത്. കനത്തമഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തമായതും ജലനിരപ്പ് ഉയര്‍ന്നതും അപകടത്തിന് കാരണമായാതായാണ് റിപ്പോര്‍ട്ടുകള്‍.

സുഹൃത്തുക്കളാണ് അപകട വിവരം അറിയിച്ചത്. റിന്റോയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

SCROLL FOR NEXT