പ്രതീകാത്മക ചിത്രം 
Kerala

കംപ്രസര്‍ പമ്പ് ഉപയോഗിച്ച് മലദ്വാരത്തില്‍ കാറ്റടിച്ച് കൊലപാതകം; പെരുമ്പാവൂരില്‍ യുവാവ് അറസ്റ്റില്‍

പെരുമ്പാവൂരില്‍  ജോലിക്കെത്തിയ അതിഥി തൊഴിലാളിയാണ് കൊല്ലപ്പെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  കംപ്രസര്‍ പമ്പ് ഉപയോഗിച്ച് മലദ്വാരത്തില്‍ കാറ്റടിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. പെരുമ്പാവൂരില്‍  ജോലിക്കെത്തിയ അതിഥി തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂര്‍ മലമുറി മരിയന്‍ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനായ അസം സ്വദേശി മിന്റുവാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പം ജോലി ചെയ്തിരുന്ന സിദ്ധാര്‍ഥ ചുമ്മയെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു.

മിന്റു കുഴഞ്ഞുവീണു മരിച്ചെന്ന് പറഞ്ഞാണ് സിദ്ധാര്‍ഥ് ആശുപത്രിയിലെത്തിച്ചത്. അസ്വാഭാവികത തോന്നിയ പൊലീസ് വിശദമായി അന്വേഷിച്ചപ്പോഴാണ് മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് സഹപ്രവര്‍ത്തകനായ സിദ്ധാര്‍ഥിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്