വൈഷ്ണവ് സന്തോഷ് 
Kerala

ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞു; യുവാവ് മരിച്ചു- വിഡിയോ

കണ്ണൂര്‍ കാടാച്ചിറയില്‍ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞ് യുവാവ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ കാടാച്ചിറയില്‍ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞ് യുവാവ് മരിച്ചു. ക്ഷേത്രോത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. കാടാച്ചിറ അരയാല്‍ത്തറ സ്വദേശി വൈഷ്ണവ് സന്തോഷാണ് മരിച്ചത്.

ചൊവ്വാഴ്ച്ച രാത്രി 12 മണിക്ക് ആണ് സംഭവം. ബൈക്കില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് പ്രദ്യുതിന് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച്ച അര്‍ധരാത്രിയോടെ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങവെ കാടാച്ചിറ ഡോക്ടര്‍ മുക്കിന് സമീപത്തു വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും നാട്ടുകാര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും വൈഷ്ണവിന് മരണം സംഭവിക്കുകയായിരുന്നു. സന്തോഷ് - ഷൈബ ദമ്പതികളുടെ ഏക മകനാണ് വൈഷ്ണവ്.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. തൊട്ടടുത്ത കടയിലെ കാമറയില്‍ പതിഞ്ഞ അപകടത്തിന്റെ സിസിടിവി ദൃശ്യമാണ് എടക്കാട് പൊലിസിന് ലഭിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21