തൃശൂർ റെയിൽവേ സ്റ്റേഷൻ 
Kerala

ഓടിത്തുടങ്ങിയ തീവണ്ടിയില്‍ ഇരുകൈകളിലും ചായക്കപ്പുമായി കയറാൻ ശ്രമിക്കവേ യുവാവ് വീണുമരിച്ചു

പാലക്കാട് പിരിയാരി പള്ളിക്കുളം പൂച്ചിങ്ങല്‍ വീട്ടില്‍ പിയു മുഹമ്മദ് ഷുഹൈബ് ആണ് മരിച്ചത്. 32 വയസ്സായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഓടിത്തുടങ്ങിയ തീവണ്ടിയില്‍ ഇരുകൈകളിലും ചായക്കപ്പുകളുമായി കയറാന്‍ ശ്രമിക്കവേ വീണ് യുവാവ് മരിച്ചു. നീങ്ങിത്തുടങ്ങിയ വണ്ടിയിലേക്ക് ചായക്കപ്പുള്ള കൈക്കൊണ്ട് പിടിച്ചുകയറാന്‍ ശ്രമിച്ചപ്പോള്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിലേക്ക് വഴുതിവീഴുകയായിരുന്നു. പാലക്കാട് പിരിയാരി പള്ളിക്കുളം പൂച്ചിങ്ങല്‍ വീട്ടില്‍ പിയു മുഹമ്മദ് ഷുഹൈബ് ആണ് മരിച്ചത്. 32 വയസ്സായിരുന്നു.

ഞായറാഴ്ച രാവിലെ ഒമ്പതോടെ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാംനമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് അപകടം. പാലക്കാട്ടുനിന്ന് എറണാകുളത്തേക്ക് പോയിരുന്ന മെമു ട്രെയിന്‍ തൃശൂരിലെത്തിയപ്പോള്‍ ചായ വാങ്ങാന്‍ ഇറങ്ങിയതായിരുന്നു ഷുഹൈബ്.

സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. പാലക്കാട് കെഎസ്ആര്‍ടിസിസി ബസ് സ്റ്റാന്‍ഡിന് സമീപം ഹനഫി ജുമാ മസ്ജിദ് മദ്രസയിലെ അധ്യാപകനാണ്.

Youth Falls and Dies with Tea Cups While Trying to Board Moving Train

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മകള്‍ വഴി പിണറായി വിജയന്‍ പണം വാങ്ങിയതിന് തെളിവ്, വീണയ്ക്കും റിയാസിനുമെതിരെയും കേസെടുക്കാം; ഡിജിപിയുടെ നിയമോപദേശം

ഇനി പാട്ടും കേട്ട് യാത്ര, 'സ്വന്തം റേഡിയോ'യുമായി കെഎസ്ആർടിസി!

കളിച്ചുകൊണ്ടിരുന്ന 11കാരന്റെ കൈവിരല്‍ തെരുവുനായ കടിച്ചെടുത്തു

വീട്ടിൽ ചെരുപ്പ് ധരിക്കുന്ന ശീലം കാലിന് നല്ലതാണോ?

തൊലി വെളുപ്പ് നോക്കി 'ജാതിയും മതവും' നിശ്ചയിക്കാന്‍ പറ്റില്ല; മദ്രാസ് ഹൈക്കോടതി