Youth injured in stabbing in Kozhikode city 
Kerala

കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്, യുവാവിന് പരിക്ക്

കുത്തേറ്റ് പരിക്കേറ്റ ബിജീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മദ്യപിച്ചുണ്ടായ തര്‍ക്കത്തിന് പിന്നാലെ കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്. പട്ടാംപൊയില്‍ സ്വദേശി ബിജീഷ് എന്നയാള്‍ക്കാണ് കുത്തേറ്റത്. ലിങ്ക് റോഡില്‍ വച്ചുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

കുത്തേറ്റ് പരിക്കേറ്റ ബിജീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബിജീഷും മദ്യ ലഹരിയില്‍ ആയതിനാല്‍ ആരാണ് ആക്രമിച്ചതെന്നോ എന്താണ് ആക്രമണത്തിന്റെ കാരണമെന്നോ കണ്ടെത്താനായിട്ടില്ല. പരിക്കേറ്റ ബിജീഷിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ഇതിന് ശേഷം വിഷയത്തില്‍ മൊഴിയുള്‍പ്പെടെ രേഖപ്പെടുത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് പൊലീസ് ഉള്‍പ്പെടെ ശ്രമിക്കുന്നത്.

പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു യുവാവിനെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിന് പിന്നാലെ പൊലീസ് ഇടപെട്ടാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Youth injured in stabbing in Kozhikode city.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT