പ്രതീകാത്മക ചിത്രം 
Kerala

പെണ്‍കുട്ടിയെ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നു; യുവാവിന് 29 വര്‍ഷം കഠിന തടവ് 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ യുവാവിന് 29 വര്‍ഷം കഠിന തടവ്

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ യുവാവിന് 29 വര്‍ഷം കഠിന തടവ്. തൃശ്ശൂര്‍ ചിറ്റാട്ടുകര സ്വദേശി പ്രണവിനെയാണ്  (24 )  കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. 1.05 ലക്ഷം രൂപ പിഴയും ഒടുക്കണം.

2017 -18 കാലത്ത് നടന്ന സംഭവത്തില്‍ പാവറട്ടി പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തി വീട്ടിലേക്ക് അതിക്രമിച്ചു കയറി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നുവെന്നുമാണ് കേസ്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

പെണ്‍കുട്ടിയും മാതാപിതാക്കളും പാവറട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. വിചാരണ വേളയില്‍ 21 സാക്ഷികളെ വിസ്തരിച്ചു. 27 രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കി. ശാസ്ത്രീയ തെളിവുകള്‍ സഹിതമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT