Ezhupunna Murder പ്രതീകാത്മക ചിത്രം
Kerala

എഴുപുന്നയില്‍ മദ്യലഹരിയില്‍ സംഘര്‍ഷം, യുവാവ് കൊല്ലപ്പെട്ടു; നാലുപേര്‍ കസ്റ്റഡിയില്‍

എഴുപുന്ന കരുമാഞ്ചേരി സ്വദേശികളായ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴയിലെ എഴുപുന്നയില്‍ മദ്യലഹരിയിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കുമ്പളങ്ങി സ്വദേശി നിതിന്‍ കൃഷ്ണനാണ് മരിച്ചത്. എഴുപുന്ന കരുമാഞ്ചേരി സ്വദേശികളായ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ബാറിലെത്തി മദ്യപിച്ച ശേഷം പുറത്തിറങ്ങി മടങ്ങുകയായിരുന്നു മരിച്ച നിതിന്‍. ഈ സമയത്ത് പുറത്ത് വാക്കുതര്‍ക്കവും സംഘര്‍ഷവും നടക്കുന്നുണ്ടായിരുന്നു.

പിന്നീട് ഈ സംഘര്‍ഷത്തില്‍ നിതിനും ചേര്‍ന്നു. അടിപിടിക്കിടെയാണ് നിതിന് പരിക്കേറ്റത്. സംഘര്‍ഷശേഷം ഒരാള്‍ വീണുകിടക്കുന്നത് കണ്ട ബാര്‍ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും നിതിന്‍ മരിച്ചിരുന്നതായാണ് വിവരം.

A young man was killed in a drunken brawl in Ezhupunna, Alappuzha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രായം വെറും നമ്പര്‍ മാത്രം; കഴിവ് ഇല്ലാതാകുന്നില്ല; യോഗ ദിനത്തില്‍ പ്രധാനമന്ത്രി

ഓമല്ലൂർ വൃദ്ധസദന മർദ്ദനം: അംഗീകാരം റദ്ദാക്കും; ഉടമയുടെ പ്രാർത്ഥനാ കേന്ദ്രത്തിന് മുന്നിൽ ബിജ.പി പ്രതിഷേധം; വിശ്വാസികളുമായി തർക്കം

ടുണീഷ്യയെ നാല് ഗോളിന് തകര്‍ത്ത് ജപ്പാന്‍; ഏഷ്യന്‍ റെക്കോര്‍ഡ്

'സന്തോഷം കൊണ്ട് കണ്ണുകൾ ഈറനണിഞ്ഞു, നിന്റെ കരിയറിലെ ഏറ്റവും തിളക്കമാർന്ന വേഷം'; സ്വാസികയെ അഭിനന്ദിച്ച് പ്രേം

'പാകിസ്ഥാന്‍ വിഴുങ്ങാന്‍ ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് തലകുനിച്ചിരുന്നു'; ഒടുവില്‍ ബംഗാള്‍ സ്വാതന്ത്ര്യത്തിന്റെ പാതയില്‍; മോദി